ഇന്റര്‍വ്യൂ കഴിഞ്ഞ് എല്ലാവരും അവിടെ ഉണ്ടായിരുന്നു. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുന്നുണ്ടായിരുന്നു.
ഞങ്ങൾ അവരില്‍ നിന്നും മാറിയാണ് നിന്നത്.
“ഈ കമ്പനിയുടെ ഹെഡ് ആണ് വില്യം സർ. അദ്ദേഹം ഒരു അമേരിക്കന്‍ ആണ്. വില്യം സാറും റൂബിന്‍ തമ്പിയും വളരെ നല്ല സുഹൃത്തുക്കളാണ്. കൂടാതെ ഈ കമ്പനിയില്‍ ഉള്ള ഒരുപാട് ടോപ്പ് പുള്ളികളുമായും റൂബിന്‍ തമ്പിക്ക് നല്ല അടുപ്പമുണ്ട്. അവന്‍ വിചാരിച്ചിരുന്നെങ്കിൽ ഇന്റര്‍വ്യൂ പോലും ചെയ്യാതെ നിനക്ക് ഇവിടെ ജോലി കിട്ടുമായിരുന്നു.” സാമുവേല്‍ ചേട്ടൻ എന്നോട് തമിഴില്‍ പറഞ്ഞു.
ഞാൻ ആശ്ചര്യത്തോടെ എല്ലാം കേട്ട് മിണ്ടാതെ നിന്നു.
“പക്ഷേ റൂബിന്‍ പറഞ്ഞത് ശെരിയാണ്. അവന്റെ സ്വാധീനം കൊണ്ടല്ല, നിന്റെ സ്വന്തം കഴിവ് ഉപയോഗിച്ച് നല്ല പേര് നി ഉണ്ടാക്കി എടുക്കണം. അവന്റെ പേരില്‍ അല്ല, നിന്റെ സ്വന്തം പേരില്‍ തന്നെ നി അറിയപ്പെടണം. നി അവന്റെ റിലേറ്റീവ് ആണെന്ന് ഇവിടെയുള്ളവർ അറിഞ്ഞാല്‍ അവന്റെ പേരില്‍ ആയിരിക്കും അവരൊക്കെ നിനക്ക് ബഹുമാനവും സപ്പോര്‍ട്ടും തരിക. നിന്റെ കഴിവിനെ ആരും അറിയാതെ പോകും. അതുകൊണ്ടാണ് റൂബിന്‍ നിന്നെ കുറിച്ച് ഇവിടെയുള്ള ആരോടും പറയാതെ നിന്നെ നിന്റെ വഴിക്ക് വിട്ടത്. ഇനി നി വേണം നിന്റെ കഴിവ് തെളിയിക്കാന്‍.” അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.
“അപ്പോ ഇന്റര്‍വ്യൂ ഞാൻ പാസായോ?” ആകാംഷയോടെ ഞാൻ ചോദിച്ചു.
“അതെനിക്ക് അറിയില്ല. ആ വിവരങ്ങൾ ഒന്നും എന്റെ അടുത്ത് വരില്ല. പക്ഷേ റൂബിനെ പോലെ എനിക്കും നിന്റെ മേല്‍ വിശ്വസം ഉണ്ട്.”