ട്വിൻ ഫ്ലവർസ് 2 [Cyril]

Posted by

ചേട്ടൻ വിശദമായി പറഞ്ഞ കാര്യങ്ങൾ കേട്ട് എനിക്ക് ആശ്ചര്യം തോന്നി. “ചേട്ടന് ഇതൊക്കെ എങ്ങനെ അറിയാം?” ആശ്ചര്യം മാറാതെ മൂന്നാം വട്ടം ഞാൻ ചോദിച്ചു.

“അതൊക്കെ അറിയാം. ഇപ്പൊ സമയം കളയണ്ട, നി വേഗം ആ സെക്യൂരിറ്റിയുടെ അടുത്തേക്ക് ചെല്ല്. ഒരു മിനിറ്റ് ലേറ്റ് ആയാല്‍ പോലും ഇന്റര്‍വ്യൂ സെലക്ഷനിൽ നിന്നും ആ വ്യക്തിയെ അവർ റിജക്റ്റ് ചെയ്യും.”

ചേട്ടൻ പറഞ്ഞത് കേട്ട് ഞാൻ വേഗം എല്ലാം എടുത്തുകൊണ്ട് വണ്ടിയില്‍ നിന്നിറങ്ങി.

“ആൾ ദി ബെസ്റ്റ്. പിന്നെ ഇന്റര്‍വ്യൂ കഴിഞ്ഞതും എന്നെ വിളിക്ക്. ഞാൻ വേഗമെത്തും.” പറഞ്ഞിട്ട് ചേട്ടൻ പോകാനായി വണ്ടി റിവേഴ്സിൽ എടുത്തു.

അന്നേരമാണ് ആ സെക്യൂരിറ്റി പുറത്തേക്ക്‌ നോക്കിയത്. ആദ്യം അയാളുടെ നോട്ടം എന്റെ മേല്‍ പതിഞ്ഞു. ഉടനെ അയാളുടെ അടുത്തേക്ക് അയാള്‍ വിളിച്ചു.

അതിനുശേഷം അയാളുടെ നോട്ടം ചേട്ടന്റെ വണ്ടി മേല്‍ വീണതും അയാള്‍ ആശ്ചര്യപ്പെട്ടത് പോലെ ധൃതിയില്‍ നിവര്‍ന്ന് നിന്നിട്ട് ഡ്രൈവിംഗ് സീറ്റിലേക്ക് നോട്ടം പായിച്ചു. ചേട്ടനെ കണ്ടതും അയാള്‍ ധൃതിയില്‍ കാലുകൾ നീട്ടി വച്ച് പുറത്തേക്ക്‌ വേഗം വന്നു.

“എന്നപ്പാ റൂബിന്‍ തമ്പി…. പാർക്കിംഗ് വരയ്ക്കും വന്തിട്ട് ഉള്ള വരാമ തിരുമ്പി പോരീങ്ക.” അന്‍പത് വയസ്സ് പ്രായമുള്ള ആ ഭീമന്‍ സെക്യൂരിറ്റി ചേട്ടന്റെ സൈഡിൽ ചെന്നു നിന്നിട്ട് ചോദിച്ചു.

എന്തോ കള്ളത്തരം ചെയ്തത് പോലെ ചേട്ടൻ എന്റെ മുഖത്തേക്ക് പാളി നോക്കി. ഞാൻ അന്തിച്ചു നില്‍ക്കുവായിരുന്നു. തലയാട്ടി കൊണ്ട് ചേട്ടൻ വണ്ടിയില്‍ നിന്നിറങ്ങി ആ സെക്യൂരിറ്റിയെ നോക്കി പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *