“അതേ, ചേട്ടൻ പറഞ്ഞത് ശെരിയാ. പക്ഷേ ചേട്ടൻ എങ്ങനെ അറിയാം…?”
“ആ സർവേയിൽ വരുന്ന കാര്യങ്ങൾ എന്താണെന്ന് നി ശ്രദ്ധിച്ചായിരുന്നോ?” രണ്ടു പ്രാവശ്യവും എന്റെ ചോദ്യത്തിന് മറുപടി തരാതെ ചേട്ടൻ ഒഴിവാക്കി.
അപ്പോഴാണ് ആ സർവേ കുറിച്ച് ഞാൻ ചിന്തിച്ചു നോക്കിയത്. അന്നേരം ഞാൻ ശെരിക്കും അന്തംവിട്ടു പോയി. കാരണം അത് വെറും സാധാരണ സർവേ ആയിരുന്നില്ല എന്ന് ഇപ്പോഴാണ് മനസിലായത്. അതിൽ എന്നെ കുറിച്ചും, എന്റെ ക്വാളിഫിക്കേഷൻ കുറിച്ചും, എന്റെ ഇന്ററസ്റ്റ് കുറിച്ചും, ഇഷ്ട്ടപ്പെട്ട ജോലി കുറിച്ചും, ആ ജോലി കിട്ടിയാൽ അതിൽ ഞാൻ എങ്ങനെ പ്രവർത്തിക്കും എന്നൊക്കെ ചോദിച്ചിരുന്നു. ശെരിക്കും ആ സർവേ കഴിഞ്ഞപ്പോ എന്റെ പഠിപ്പും, ഞാൻ ചെയ്ത ജോലിയും, എന്റെ എക്സ്പീരിയൻസും, എന്റെ ഐഡിയാസ് തുടങ്ങി ഒരുപാട് കാര്യങ്ങൾ വരെ ഞാൻ അതിൽ എന്റർ ചെയ്തു എന്നത് ഇപ്പോഴാണ് മനസിലായത്.
ഞാൻ അന്തിച്ച് ചേട്ടനെ നോക്കി. ചേട്ടൻ പുഞ്ചിരിച്ചു.
“ആ സർവേ, അതായിരുന്നു നിന്റെ ഇന്റര്‍വ്യൂവിന്റെ ഫസ്റ്റ് ഹാഫ്. സത്യത്തിൽ നിന്റെ പകുതി ഇന്റര്‍വ്യൂ ആ സർവേയിൽ കഴിഞ്ഞു. പിന്നെ ഇന്ന് നടക്കാൻ പോകുന്നത് അടുത്ത ഹാഫ് മാത്രം. പിന്നെ ആ സർവേ സ്കിപ് ചെയ്തവരുടെ പേരുകൾ ഒന്നും ആ ഭീമന്റെ ഐ പാഡിൽ കാണില്ല. അവരെ അകത്തേക്ക് കടത്തി വിടില്ല.” ചേട്ടൻ പറഞ്ഞു. “ഐ പാഡിൽ ഉള്ളവരുടെ പേരുകൾ എല്ലാം കൺഫോം ചെയ്ത ശേഷം ആ സെക്യൂരിറ്റി തന്നെ നിങ്ങളെ ആദ്യം വെയിറ്റിംഗ് ഹാളില്‍ കൂട്ടിക്കൊണ്ടു പോകും. അതിനു ശേഷം ഇന്റര്‍വ്യൂ നടത്തുന്നവരിൽ നിന്നും ഐ പാഡിൽ ലഭിക്കുന്ന വിവരം അനുസരിച്ച് ആരെയാണോ വേണ്ടത് അവരെ ആ സെക്യൂരിറ്റി ഇന്റര്‍വ്യൂ ഹാളിലേക്ക് കയറ്റി വിടും.” ചേട്ടൻ വിശദീകരിച്ചു.