“ഐ പാഡും പിടിച്ചു നില്‍ക്കുന്ന ആ ഭീമന്‍ സെക്യൂരിറ്റിക്ക് മുന്നില്‍ നില്‍ക്കുന്നവര്‍ എല്ലാം ഇന്റര്‍വ്യൂവിന് വന്നവരാണ്.” ചേട്ടൻ പറഞ്ഞു.
ആ സെക്യുരിറ്റിയെ ചേട്ടൻ ഭീമന്‍ എന്ന് പറഞ്ഞപ്പോ ഞാൻ മനസ്സിൽ ചിരിച്ചു.
“പിന്നേ, ഇന്റര്‍വ്യൂവിന് സെലക്ട് ആയവരുടെ പേര് മാത്രമേ ആ ഭീമന്റെ ഐ പാഡിൽ കാണുകയുള്ളൂ. ആ ലിസ്റ്റില്‍ ഇല്ലാത്ത ആളുകളെ ആ ഭീമന്‍ തിരികെ പറഞ്ഞു വിടും. ആ ലിസ്റ്റ് പ്രകാരമുള്ള ഡീറ്റയിൽസ് ആണ് ഇപ്പോൾ ആ ഭീമന്‍ ചെക്ക് ചെയ്യുന്നത്.”
“പക്ഷേ ഇന്റര്‍വ്യൂന് സെലക്ട് ആയവർ മാത്രമല്ലേ ഇന്റര്‍വ്യൂ അറ്റൻഡ് ചെയ്യാൻ വരികയുള്ളൂ? അപ്പോപ്പിന്നെ ആ ലിസ്റ്റ് എന്തിനാ?” എന്റെ സംശയം ഞാൻ ചോദിച്ചു.
“നി കരുതിയിരിക്കും പോലെ ഇവിടത്തെ ഇന്റര്‍വ്യൂ സെലക്ഷന് പോലും അത്ര സിമ്പിൾ ആയിട്ട് ആളുകൾ പാസാവില്ല.” ചേട്ടൻ പറഞ്ഞത് കേട്ട് ഞാൻ തലയാട്ടി.
“ആണോ?” പക്ഷേ ഇന്റര്‍വ്യൂന് സെലക്ട് ചെയ്യാൻ അങ്ങനെ ടെസ്റ്റ് ഒന്നും ആരും നടത്തിയില്ലല്ലോ.” ഞാൻ പറഞ്ഞു.
“ഉറപ്പാണോ?” ചേട്ടൻ ചോദിച്ചപ്പോ ഞാൻ സംശയത്തോടെ ഒന്ന് ആലോചിച്ചു. “നി ഇവിടത്തെ ജോലിയുടെ ആഡ് കണ്ടിട്ട് അല്ലേ ഈ ജോലിക്ക് അപ്ലൈ ചെയ്യാൻ ഇവരുടെ വെബ് സൈറ്റില്‍ നി കേറിയത്?”
“ആങ്. അതേ.”
“വെബ് സൈറ്റില്‍ കേറും മുന്‍പ് ഒരു സർവേ നി കംപ്ലീറ്റ് ചെയ്തു കാണുമല്ലോ?” ചേട്ടൻ ചോദിച്ചു.
“അതേ… ചേട്ടന് എങ്ങനെ അറിയാം?” ഞാൻ ആശ്ചര്യപ്പെട്ടു.
“ആ സർവേ നിര്‍ബന്ധമായി ചെയ്യണമെന്ന് അവിടെ പറഞ്ഞിട്ട് ഉണ്ടാവും. പക്ഷേ ആ സർവേ സ്കിപ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ടാവും.”