അപ്പോഴാണ് ചെറുതായി സമാധാനം ഉണ്ടായത്.
“അല്ലെങ്കിലും ഈയിടെയായി നിനക്ക് ദേഷ്യം ഇത്തിരി കൂടുതലാ.” ചേട്ടൻ അല്‍പ്പം സീരിയസ്സായി പറഞ്ഞു.
ഉടനെ എന്റെ മനസ്സിൽ വിഷമവും ടെൻഷനും കേറി
“പക്ഷേ എന്നെ പേടിപ്പിച്ചതിന് നിനക്ക് ഞാൻ വച്ചിട്ടുണ്ട്. നിന്നെ ഞാൻ വെറുതെ വിടില്ല.” കുസൃതി ചിരിയോടെ ചേട്ടൻ പറഞ്ഞത് കേട്ട് എന്റെ എല്ലാ ടെൻഷനും വിഷമവും മാറി. ഞാനും ചിരിച്ചു.
“ശെരിയാ, എനിക്ക് വെച്ചിട്ടുള്ളത് എനിക്ക് തരണം… ചേട്ടൻ എന്നെ വെറുതെ വിടരുത്.” ഞാൻ പറഞ്ഞതും ചേട്ടൻ പൊട്ടിച്ചിരിച്ചു.
അങ്ങനെ ചേട്ടനോട് സംസാരിച്ചും, പുറത്തുള്ള കാഴ്ചകള്‍ കണ്ടും ഞാൻ ഇരുന്നു. അവസാനം, 25 മിനിറ്റ് കഴിഞ്ഞ് ചേട്ടൻ വണ്ടി നല്ലോണം സ്ലോ ചെയ്ത് റൈറ്റ് എടുത്തതും 75 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബ്രോഡ് ടെക്നോ കമ്പനിയുടെ ഗംഭീരമായ കോമ്പൌണ്ടും എൻട്രൻസും കാണാന്‍ കഴിഞ്ഞു.
“അതാണ് സ്ഥലം.” ചേട്ടൻ പറഞ്ഞു.
രണ്ടു മീറ്റർ പൊക്കമുള്ള കോമ്പൗണ്ടിനകത് ഒന്‍പത് വ്യത്യസ്ത സൈസിലുള്ള ബിൽഡിംഗ്സ് ആണ് ഉയർന്നു നില്‍ക്കുന്നത്.
ഗേറ്റിന് അകത്ത് വലതു വശത്തായി ഒരു വലിയ സെക്യൂരിറ്റി റൂം ഉണ്ടായിരുന്നു. ആ റൂമിന് പുറത്ത് ആറര അടി എങ്കിലും പൊക്കവും നല്ല മസിൽസുമുള്ള ഒരു സെക്യൂരിറ്റിയും, അയാള്‍ക്ക് മുന്നില്‍ കുറെ ആളുകളും നില്‍പ്പുണ്ടായിരുന്നു.
ഗേറ്റിന് പുറത്ത് വലതു വശത്തായി വലിയൊരു പാർക്കിംഗ് ഏരിയ ഉണ്ടായിരുന്നു. “വിസിറ്റർസ് പാർക്കിംഗ്” എന്ന വലിയൊരു ബോർഡും കാണാന്‍ കഴിഞ്ഞു.
അവിടെ മുപ്പതോളം വണ്ടികളാണ് പാർക്ക് ചെയ്തിരുന്നത്. ചേട്ടനും അവിടെ ചെന്ന് പാർക്ക് ചെയ്തു.