വാതിലിൽ തന്നെ ചാവി ഉണ്ടായിരുന്നു. ചേട്ടൻ വണ്ടിയില്‍ കേറി സ്റ്റാര്‍ട്ട് ചെയ്യുന്നത് കണ്ടു. ഞാൻ വേഗം വാതിൽ അടച്ചു ലോക് ചെയ്തിട്ട് നടന്നു ചെന്ന് വണ്ടിയില്‍ കേറി. ചേട്ടൻ എപ്പോഴും വണ്ടിയില്‍ ചാവി വയ്ക്കുന്ന സ്ഥലത്ത് തന്നെ ചാവി ഞാൻ വച്ചു.
വണ്ടി മെല്ലെ മുന്നോട് നീങ്ങാന്‍ തുടങ്ങിയ സമയത്ത് അല്ലി വണ്ടിക്ക് മുന്നില്‍ സ്ക്കൂട്ടി കൊണ്ട് നിര്‍ത്തി. അവള്‍ വേഗം ഇറങ്ങി വന്നിട്ട് എന്റെ സൈഡിൽ നിന്നതും ചേട്ടൻ എന്റെ സൈഡ് വിൻഡോ താഴ്ത്തി.
“All the best, അക്കാ. ഉങ്കളുക്ക് കണ്ടിപ്പാ അങ്ക വേല കിടൈക്കും.” അവള്‍ ഉറപ്പിച്ച് പറയുന്നത് കേട്ട് ഞാൻ പുഞ്ചിരിച്ചു.
“തേങ്സ് അല്ലി.” ഞാൻ പറഞ്ഞു തീര്‍ന്നതും അവള്‍ ചേട്ടന്റെ അടുത്തേക്ക് ഓടി. ചേട്ടൻ ചിരിച്ചുകൊണ്ട് വിൻഡോ താഴ്ത്തി. അവിടെ കൈ വച്ചതും അവൾ ചേട്ടന്റെ കൈയിൽ പിടിച്ചു. സ്നേഹത്തോടെ പുഞ്ചിരിച്ചു.
“അക്കാവും നീങ്കളും ബത്രമാ പോയിട്ട് വാങ്ക.” പറഞ്ഞിട്ട് അവൾ പിന്നെയും ഓടി. മുന്നില്‍ നിന്നും സ്ക്കൂട്ടി അവൾ തള്ളി മാറ്റിയ ശേഷം ഞങ്ങൾക്ക് ടാറ്റ കാണിച്ചു.
“നി ഒരു ചിത്രശലഭം തന്നെയാ.” ചേട്ടൻ സ്നേഹത്തോടെ പറഞ്ഞതും അല്ലി ചിരിച്ചു. ഞാനും പുഞ്ചിരിച്ചു.
വണ്ടി മുന്നോട്ട് നീങ്ങി. ചേട്ടൻ ഒന്നും പറയാതെ റോഡില്‍ മാത്രം നോക്കി വണ്ടി ഓടിച്ചു. എനിക്ക് നല്ല വിഷമം തോന്നി.
“എന്നോട് പിണക്കമാ…?” സഹിക്കാൻ കഴിയാതെ ഞാൻ ചോദിച്ചു.
“നി നേരത്തെ എന്നോട് ദേഷ്യപ്പെട്ടെന്ന് വച്ച് ഞാൻ അങ്ങനെ പിണങ്ങത്തൊന്നുമില്ല.” ചേട്ടൻ പറഞ്ഞു.