ട്വിൻ ഫ്ലവർസ് 2 [Cyril]

Posted by

ശേഷം ഞങ്ങള്‍ പിന്നെയും യാത്ര തുടർന്നു.

എന്റെ മനസ്സിൽ ഓടിക്കൊണ്ടിരുന്ന ചില കാര്യങ്ങളെ ചേട്ടനോട് സംസാരിക്കണോ വേണ്ടയോ എന്ന ചിന്താ കുഴപ്പത്തിലായിരുന്നു ഞാൻ. ഒടുവില്‍ സംസാരിക്കാൻ തന്നെ തീരുമാനിച്ചു.

“ചേട്ടാ…”

“മ്മ്…” ചേട്ടൻ എന്നെ നോക്കിയിട്ട് റോഡിലേക്ക് തന്നെ തല തിരിച്ചു.

“അന്ന് ടെറസിൽ വച്ച് ചേട്ടനോട് മിനി പറഞ്ഞതൊക്കെ ഞാൻ പുറത്തു നിന്നു കേട്ടായിരുന്നു. ചേട്ടന്റെ മറുപടിയും ഞാൻ കേട്ടതാ.”

പെട്ടന്ന് ചേട്ടൻ അസ്വസ്ഥതയോടെ എന്നെ നോക്കീട്ട് വീണ്ടും റോഡില്‍ ശ്രദ്ധിച്ചു.

“ചേട്ടൻ അവള്‍ക്ക് മറുപടി കൊടുത്ത ഒരു കാര്യത്തെ കുറിച്ചാ എനിക്ക് അറിയേണ്ടത്…”

“എന്തു കാര്യം?” എന്നെ നോക്കാതെ ചേട്ടൻ ചോദിച്ചു.

“ചേട്ടൻ അവളോട് പറഞ്ഞില്ലേ — അവളുടെ ചിലതൊക്കെ കണ്ടെന്നും, കണ്‍ട്രോള്‍ പോയത് നേരാണ്ണെന്നൊക്കെ — ചേട്ടൻ അവൾടെ എന്താ കണ്ടത്?” എന്റെ ധൈര്യം ചോര്‍ന്നു പോകും മുമ്പ്‌ ഞാൻ ധൃതിയില്‍ ചോദിച്ചു.

എന്റെ ചോദ്യം കേട്ട് ചേട്ടൻ സ്റ്റിയറിങ് വീലിൽ മുറുകെ പിടിച്ചു. മറുപടി ഒന്നും പറയുകയും ചെയ്തില്ല.

ചേട്ടൻ ഒന്നും പറയാത്തത് കൊണ്ട്‌ ഞാൻ മുഖം വീർപ്പിച്ചു.

എനിക്ക് അവളോട് നല്ല ദേഷ്യവും അസൂയയും തോന്നി. ചേട്ടന്റെ ചെവിക്ക് പിടിച്ചു വലിച്ച് ദേഷ്യം തീര്‍ക്കണമെന്നും ഉണ്ടായിരുന്നു.

ച്ചേ…. എന്തൊക്കെയാ ഞാൻ ചിന്തിക്കുന്നത്? ചേട്ടൻ തെറ്റൊന്നും ചെയ്തില്ലല്ലോ..? ശെരിക്കും എനിക്ക് ഭ്രാന്താണ്.

“പറ, ചേട്ടൻ എന്താ കണ്ടത്..?” ഞാൻ ശാഠ്യം പിടിച്ചു.

“അവരൊക്കെ വന്നതിന്റെ രണ്ടാം ദിവസം ആണെന്ന് തോന്നുന്നു, രാവിലെ മിനിയാ അവളുടെ മുടിയില്‍ നിന്നും വെള്ളം എന്റെ മുഖത്ത് ഇറ്റിച്ചു വീഴ്ത്തി എന്നെ ഉണര്‍ത്തിയത്. കണ്ണ് തുറന്നപ്പോ മിനി എന്റെ അടുത്തായി മുട്ടുകുത്തി നല്ലതുപോലെ മുന്‍വശം കുനിച്ചാണ് നിന്നിരുന്നത്…” ചേട്ടൻ എന്നെ നോക്കാതെ ശബ്ദം താഴ്ത്തി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *