ട്വിൻ ഫ്ലവർസ് 2 [Cyril]

Posted by

അതുകേട്ട് ഞാൻ പുഞ്ചിരിച്ചു. “പോ ചേട്ടാ. നാടകം ഒന്നുമില്ല. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി ചേട്ടൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞത്.”

ചേട്ടൻ തലയാട്ടി. എന്നിട്ട് മൊബൈലില്‍ സമയം നോക്കി.

“ശെരി, നി കിടന്നോ. സമയം പന്ത്രണ്ടു കഴിഞ്ഞു. ഗുഡ് നൈറ്റ്.” ചേട്ടൻ ബെഡ്ഡിൽ നിന്നും എഴുന്നേറ്റു.

പെട്ടന്ന് എന്റെ മനസ്സിൽ നിരാശ പടർന്നു പിടിച്ചു. “ഓക്കെ ചേട്ടാ, ഗുഡ് നൈറ്റ്.” നിരാശ പുറത്ത്‌ കാണിക്കാതെ ഞാൻ പറഞ്ഞതും ചേട്ടൻ ചേട്ടന്റെ റൂമിൽ പോയി. ഞാൻ ലൈറ്റ് ഓഫ് ചെയ്യാതെ കിടന്നു.

ദൈവമേ, ഇതെല്ലാം സംഭവിച്ച ശേഷം ഇപ്പൊ എനിക്ക് ഉറങ്ങാൻ കഴിയുമോ? പിന്നെ ഇവിടെ ഒറ്റക്ക് കടക്കാനുള്ള പേടിയും ഉണ്ട്. ച്ചേ… ചേട്ടനെ എണിപ്പിക്കണ്ടായിരുന്നു..!

ചേട്ടനെ എണിപ്പിക്കണ്ടായിരുന്നു എന്ന് ചിന്തിച്ചതും എനിക്ക് പെട്ടന്ന് നാണം വന്നു. ചേട്ടന്റെ മുകളില്‍ കമിഴ്ന്നു കിടന്നത് നന്നായി… മലര്‍ന്നു കിടന്നിരുന്നെങ്കിൽ ചേട്ടന്റെ കൈകൾ എവിടെയൊക്കെ……

അയ്യേ….. നാണിച്ചു ഞാൻ അല്‍പ്പം ഉറക്കെ ചിരിച്ചുപോയി. ദൈവമേ ഈ കള്ള മനസ്സ്…… നാളെ ഇന്റര്‍വ്യൂ കുളമാകരുതെ.
**************

രാവിലെ അഞ്ചരയ്ക്ക് മൊബൈലില്‍ അലാറം കേട്ടു ഞാൻ ഉണര്‍ന്നു. തലവഴി മൂടി പുതച്ചിരുന്ന കനത്ത കമ്പിളി അല്‍പ്പം മാറ്റി അലാറം ഓഫ് ചെയ്തിട്ട് പിന്നെയും മൂടി കിടന്നു.

എന്തു തണുപ്പ്. ഈ കാലാവസ്ഥ ആരെയും മടി പിടിപ്പിക്കും. കൂടാതെ നല്ല ഉറക്കം കിട്ടാത്ത കൊണ്ട്‌ കണ്ണുകൾ നല്ലപോലെ പുകയുന്നുമുണ്ട്. മടി പിടിച്ച് ഇരുപത് മിനുട്ട് കൂടി ഞാൻ കിടന്നു ചെറുതായി മയങ്ങി.

Leave a Reply

Your email address will not be published. Required fields are marked *