എനിക്ക് ശെരിക്കും സങ്കടം വന്നു. കഴിഞ്ഞ രാത്രി മുതൽ ചേട്ടൻ ഇതുവരെ ഉറങ്ങിയിട്ടില്ല. രാത്രി ഫുള്ളും ഡ്രൈവ് ചെയ്തു. രാവിലെ തൊട്ട് ആറര വരെ എന്തൊക്കെയോ തിരിക്ക് പിടിച്ച ജോലിയില്‍ ആയിരുന്നു. ഇപ്പൊ വേഗം ഉറങ്ങാമെന്ന് വിചാരിച്ച ചേട്ടനെയാണ് എന്റെ കൂടെ ഇരിക്കാൻ ഞാൻ ആവശ്യപ്പെട്ടത്.
ഞാനും ചേട്ടനും എന്റെ റൂമിൽ ചെന്നു. ഞാൻ കസേരയില്‍ ഇരുന്നിട്ട് മേശയിൽ വച്ചിരുന്ന എന്റെ ലാപ്ടോപ്പ് തുറന്ന് ഓൺ ചെയ്തു. ചേട്ടൻ എന്റെ ബെഡ്ഡിൽ കേറി ഇരുന്നു.
കുറച്ചു നേരം ചേട്ടൻ മൊബൈലില്‍ എന്തോ ചെയ്തു കൊണ്ടിരുന്നു. പക്ഷേ ഇടക്ക് ഉറക്കം തൂങ്ങി വീണപ്പോ ഞാൻ ചിരിച്ചു.
“ചേട്ടൻ ബെഡ്ഡിൽ കിടന്നോ. എനിക്ക് കഴിഞ്ഞതും ഞാൻ ചേട്ടനെ ഉണര്‍ത്താം.”
ചേട്ടൻ ഉടനെ മൊബൈൽ മാറ്റി വച്ചിട്ട് ബെഡ്ഡിൽ മലര്‍ന്നു കിടന്നു. കിടന്നതും ചേട്ടന്റെ കണ്ണുകൾ അടഞ്ഞു. എനിക്ക് പിന്നെയും സങ്കടം തോന്നി. അത്രമാത്രം ക്ഷീണം ഉള്ളത് കൊണ്ടല്ലേ കിടന്ന ഉടനെ ചേട്ടൻ ഉറങ്ങിയത്. എനിക്ക് ചേട്ടന്റെ അടുത്ത് ചെന്നിരിക്കാൻ കൊതി തോന്നി. പക്ഷെ കുറെ കാര്യങ്ങൾ പ്രിപ്പെയർ ചെയ്യാനുള്ളത് കൊണ്ട് ഞാൻ അതിലേക്ക് ചിന്ത മാറ്റി.
മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് ഏറെകുറെ എല്ലാം ഞാൻ പ്രിപ്പെയർ ചെയ്തു കഴിഞ്ഞെന്ന വിശ്വാസം ഉണ്ടായപ്പോഴാ ആശ്വാസം തോന്നിയത്. ആ സമയത്താണ് ചേട്ടൻ എന്തോ സ്വപ്നം കണ്ട്, വേദനയില്‍ പിടഞ്ഞു കൊണ്ട് ഡെയ്സിയുടെ പേര് മന്ത്രികാന്‍ തുടങ്ങിയത്.
ഞാൻ വേഗം ഓടിച്ചെന്ന് ബെഡ്ഡിൽ കേറി ചേട്ടന്റെ അടുത്ത് മുട്ടിൻ മേൽ ഇരുന്നു. “ചേട്ടാ…” ഞാൻ വെപ്രാളം പിടിച്ച് അല്‍പ്പം കുനിഞ്ഞ് ചേട്ടനെ കുലുക്കി വിളിച്ചു.