അങ്ങനെ ചേട്ടൻ കഴിക്കുന്നതും നോക്കി ഞാൻ ഇരുന്നു.
ഞാൻ ഉണ്ടാക്കിയ ഭക്ഷണം ചേട്ടൻ ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. എന്റെ മനസ്സ് നിറഞ്ഞു. ഫുഡ് നല്ല ടേസ്റ്റ് ആണെന്ന് ചേട്ടൻ പറഞ്ഞപ്പോ എന്റെ സന്തോഷം ഇരട്ടിയായി.
കഴിച്ച് എഴുനേറ്റ് ഞങ്ങൾ ഹാളില്‍ വന്നതും ചേട്ടൻ നാളെ ഇന്റര്‍വ്യൂവിന് പോകേണ്ട സമയവും മറ്റ് കാര്യങ്ങളും ചോദിച്ചു.
“ഞാൻ പറയാൻ ഇരിക്കുവായിരുന്നു,ചേട്ടാ. ഇന്ന് ഉച്ചക്ക് അവർ എനിക്ക് വിളിച്ചിരുന്നു. നാളെ ഉച്ച രണ്ടു മണിക്ക് ആണെന്ന ആദ്യം പറഞ്ഞിരുന്നത്. പക്ഷേ ആ സമയം മാറ്റി, നാളെ രാവിലെ ഒന്‍പത് മണിക്ക് എന്നാ അവർ വിളിച്ചു പറഞ്ഞത്.”
“അപ്പോ ഇവിടെ നിന്ന് എട്ടു മണിക്ക് നമുക്ക് പോകാം. എട്ടരയ്ക്ക് മുന്നേ അവിടെ എത്തും.” ചേട്ടൻ സമയം ഫിക്സ് ചെയ്തു. “നിന്നെ അവിടെ വിട്ടിട്ട് ഈട്ടിയിൽ തന്നെ എന്റെ ചില ജോലിയൊക്കെ എനിക്ക് ചെയ്യാനും കഴിയും. ഇന്റര്‍വ്യൂ കഴിഞ്ഞതും എന്നെ വിളിച്ചാല്‍ മതി. ഞാൻ ഉടനെത്തും.”
“എനിക്ക് ഓക്കെ.” ചേട്ടൻ പറഞ്ഞതിനോട് ഞാനും സമ്മതിച്ചു.
“എന്നാല്‍ പോയി കിടന്നോ. രാവിലെ കാണാം.” ചേട്ടൻ ചേട്ടന്റെ റൂമിൽ പോകാൻ തിരിഞ്ഞു.
“ചേട്ടാ…”
“എന്താ.” ചേട്ടൻ നിന്നിട്ട് എന്നെ നോക്കി.
“നാളത്തെ ഇന്റര്‍വ്യൂന് എനിക്ക് കുറച്ച് പ്രിപ്പെയർ ചെയ്യാനുണ്ട്… ഒറ്റക്ക് റൂമിൽ എനിക്ക് പേടിയാ…. ചേട്ടന്‍ എന്റെ കൂടെ ഇരിക്കുമോ?”
“അതിനെന്താ, ഞാൻ ഇരിക്കാം.” ചേട്ടന്റെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു. പക്ഷേ എങ്കിലും ചേട്ടൻ സമ്മതിച്ചു.