“പക്ഷേ അല്ലിക്ക് ചേട്ടനേയാണ് കൂടുതൽ ഇഷ്ട്ടം. ചേട്ടനെയാണ് ഏറ്റവും വിശ്വസം. ചേട്ടനാണ് അവള്‍ടെ ധൈര്യം. ഇതൊക്കെ അല്ലി തന്നെ എന്നോട് പറഞ്ഞതാ.”
അതുകേട്ട് ചേട്ടൻ പുഞ്ചിരിച്ചു.
“ശെരി, നിങ്ങൾ രണ്ടും കൂടി എന്തു ഫുഡ് ഉണ്ടാക്കി. നല്ല വിശപ്പ്… ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് മറ്റൊന്നും കഴിക്കാനുള്ള സമയം കിട്ടിയില്ല.” ചേട്ടൻ പറഞ്ഞതും ചേട്ടന്റെ കൈ പിടിച്ചു ഞാൻ ചേട്ടനെ കിച്ചനിൽ വലിച്ചു കൊണ്ടുപോയി.
വലിയ കിച്ചനാണ്. അവിടെ ഇരുന്നു കഴിക്കാനായി കിച്ചനിൽ തന്നെ ഒരു മേശയും ആറ് കസേരകളും ഇട്ടിട്ടുണ്ട്. ചേട്ടനെ വലിച്ച് ഒരു കസേരയില്‍ ഞാൻ പിടിച്ചിരുത്തി.
“എടി, ഞാൻ ചെറിയ കുട്ടിയാണോ?” ചേട്ടന്റെ മുഖം വീർപ്പിച്ചള്ള ഇരിപ്പ് കണ്ടിട്ട് ചിരി വന്നു.
“അതിന് ചേട്ടന് കുട്ടികളുടെ വിവരം പോലും ഇല്ലല്ലോ.” ഞാൻ കളിയാക്കിയതും ചേട്ടൻ തുറിച്ചു നോക്കി.
“തുറിച്ചു നോക്കണ്ട. പത്തോ പതിനഞ്ച് മിനിറ്റ് ചിലവാക്കി ചെന്ന് ഫുഡ് വല്ലതും വാങ്ങി കഴിക്കാൻ അറിയില്ലായിരുന്നോ?” ഞാൻ ദേഷ്യപ്പെട്ടു.
“വീട്ടില്‍ വന്ന് നിങ്ങൾ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് അതിന്റെ സ്വാദ് അറിയാൻ വേണ്ടിയാ പുറത്തു നിന്നും കഴിക്കാത്തത്.”
“പച്ച കള്ളം.” ഒരു ചിരിച്ചയോടെ ചേട്ടന്റെ കവിളിൽ ഞാൻ വിരൽ കൊണ്ട് ഒരു കുത്ത് കൊടുത്തു. എന്നിട്ട് ചോറും മീന്‍ കറിയും അവിയലും എല്ലാം വിളമ്പി കൊടുത്തു.
“നീയും കഴിക്ക്.” ചേട്ടൻ പറഞ്ഞു.
“വേണ്ട ചേട്ടാ… ഉച്ചക്ക് അല്‍പ്പം ലേറ്റ് ആയിട്ടാ കഴിച്ചത്. ഇപ്പൊ വിശക്കുന്നില്ല. രാത്രി എനിക്കൊന്നും വേണ്ട.”