“അപ്പോ അണ്ണാ, നീങ്ക പോങ്ക.” അല്ലി പറഞ്ഞു. “നാനും അക്കാവും സമൈക്ക തേവയാനത് എല്ലാം വാങ്കീട്ട് താൻ വീട്ടുക്ക് പോവോം.” (ചേട്ടൻ പൊയ്ക്കൊ, പാചകം ചെയ്യാൻ ആവശ്യമുള്ളതെല്ലാം വാങ്ങിച്ചിട്ടേ ഞാനും ചേച്ചിയും വീട്ടില്‍ പോകുന്നുള്ളു.)
“അതേ, ചേട്ടൻ പൊയ്ക്കൊ. ഞങ്ങൾ ഇവിടെയൊക്കെ ഒന്ന് കറങ്ങി കണ്ടിട്ട്, പിന്നെ വേണ്ട സാധനങ്ങള്‍ വാങ്ങിയിട്ട് പോകാം.” ഡാലിയ പുഞ്ചിരിയോടെ പറഞ്ഞു.
അതോടെ ഞാനും ചെന്ന് എന്റെ ജോലി എല്ലാം ചെയ്തു തീർക്കാൻ തീരുമാനിച്ചു.
****************
****************
ഡാലിയയുടെ കുറിപ്പുകള്‍ 2
ചേട്ടൻ പോയ ശേഷം ഞാനും അല്ലിയും സ്ക്കൂട്ടിയിൽ കുറെ സ്ഥലങ്ങള്‍ ഒക്കെ ചുറ്റി കണ്ടു. ഞങ്ങൾ പോകുന്ന സ്ഥലത്തെ കുറിച്ച് അല്ലി പറഞ്ഞു തന്നു. എല്ലാം കണ്ടുകഴിഞ്ഞ് വേണ്ട സാധനങ്ങളും വാങ്ങിച്ചു കൊണ്ട് വീട്ടിലെത്തി.
“കേരളാ സ്റ്റൈല്‍ മീന്‍ കൊഴമ്പ് എനിക്ക് പിടിക്കും.” അല്ലി അങ്ങനെ പറഞ്ഞത് കൊണ്ട് മീനും ഞങ്ങൾ മേടിച്ചിരുന്നു.
മീന്‍ കറിയും ചോറും ഒരു അവിയലും ഞാൻ വച്ചു. അല്ലി എല്ലാത്തിനും സഹായിച്ചു. അവള്‍ക്ക് നല്ലത് പോലെ പാചകം അറിയാമെങ്കിലും കേരള സ്റ്റൈല്‍ ഫുഡ് വേണമെന്ന് പറഞ്ഞത് കൊണ്ടാണ് എല്ലാം ഞാൻ ചെയ്തത്.
രുചി നോക്കീട്ട് അവള്‍ പാചകത്തെ കുറിച്ച് എന്നെ പുകഴ്ത്തി. ഫുഡ് കഴിച്ചിട്ട് ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരുന്നു.
ചേട്ടന്റെ തേയില തോട്ടത്തില്‍ അന്നു നടന്ന സംഭവത്തെ കുറിച്ച് ചേട്ടൻ വീട്ടില്‍ എല്ലാവരോടും പറഞ്ഞിരുന്നെങ്കിലും, ഇപ്പോൾ അല്ലി ഒരു തരി വിടാതെ എല്ലാം എന്നോട് പറഞ്ഞപ്പോഴാണ് ആ സംഭവത്തിന്റെ പൂര്‍ണ രൂപം എന്താണെന്ന് ഇപ്പോൾ എനിക്ക് മനസിലായത്.