“വന്ന് കേറ് അല്ലി. അതൊക്കെ പണ്ട് നടന്ന സംഭവം അല്ലേ. ഇപ്പൊ ഞാൻ വണ്ടിയില്‍ നിന്ന് അങ്ങനെ ഇറങ്ങി ഓടില്ല.”
അല്ലി ചിരിച്ചുകൊണ്ട് ബാക്കിൽ കേറി ഇരുന്നു. എന്നിട്ട് അരയിലൂടെ കൈ ചുറ്റി അവളെ കെട്ടിപിടിച്ചു. “ഒരു സേഫ്റ്റിക്കാക….” അല്ലി കുസൃതിയോടെ എനിക്ക് കണ്ണിറുക്കി കാണിച്ചു.
വെറും അര കിലോമീറ്റർ അകലെയുള്ള, ഒരു ഫാമിലി നടത്തുന്ന ഹോട്ടലിൽ ഞാൻ അവരെ കൊണ്ടുപോയി. ഈ ഹോട്ടല്‍ നടത്തുന്ന ഫാമിലയേ എനിക്കും അല്ലിക്കും നല്ലോണം അറിയാം. അവിടെ ചെന്നതും അല്ലി അവരെ ഡെയ്സിക്ക് പരിചയപ്പെടുത്തി കൊടുത്തു. ഞങ്ങൾ കഴിച്ച ശേഷം കാശു കൊടുത്ത് ഞങ്ങൾ പുറത്തുവന്നു.
“നിന്റെ എടിഎം നിന്റെ പക്കല്‍ ഇല്ലേ?” ഡാലിയയോട് ഞാൻ ചോദിച്ചു.”
“ഉണ്ട് ചേട്ടാ. അതിൽ കാശും ഉണ്ട്. ചേട്ടൻ എനിക്ക് കാശൊന്നും ട്രാന്‍സ്ഫർ ചെയ്യേണ്ട.” എന്റെ ഉദ്ദേശം അറിഞ്ഞ് അവൾ മുന്‍കൂട്ടി പറഞ്ഞു.
“ശെരി. ആവശ്യം ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്.” ഡെയ്സിയോട് പറഞ്ഞിട്ട് ഞാൻ അല്ലിയെ നോക്കി. “നീയും ചോദിക്കാന്‍ മടിക്കണ്ട.”
അല്ലെങ്കിലും അല്ലിക്ക് ഏതു ആവശ്യം ഉണ്ടെങ്കിലും അവള്‍ മടി കൂടാതെ എന്നോട് ചോദിക്കുന്നതാണ് പതിവ്. അരുള്‍ എന്തൊക്കെ പറഞ്ഞാലും അല്ലിക്ക് ഫീസും മറ്റ് ചിലവുകളും കൂടാതെ അവള്‍ക്ക് എല്ലാ മാസവും ഒരു ചെറിയ തുക അവളുടെ അക്കൗണ്ടിലും ഞാൻ ഇട്ടു കൊടുക്കുന്നുണ്ട്. ഒരിക്കലും അല്ലി അനാവശ്യമായി ചിലവ് ചെയ്യാറില്ല. ഒരു രൂപ ചിലവ് ചെയ്താൽ പോലും അവൾ ആ കണക്ക് എന്നോട് പറയും. അതൊന്നും എന്നോട് പറയേണ്ട കാര്യമില്ലെന്ന് എത്ര പറഞ്ഞാലും അവൾ കേള്‍ക്കില്ല.