“നന്നായി.” ഡാലിയ ചിരിച്ചു.
“സുഖമാണോ അക്കാ…” അന്നേരം അരുള്‍ ഡാലിയയോട് ചോദിച്ചു.
“സുഖം. പിന്നെ വിശേഷം ചോദിക്കുന്നത് അവിടെ ഇരിക്കട്ടെ.” ഡാലിയ അവനോട് അല്‍പ്പം ചൂടായി. “എടാ, നീയും ഞാനും തമ്മില്‍ ഒരു വയസ്സ് വിത്യാസമേയുള്ളു. എത്രവട്ടം എന്റെ പേര് വിളിക്കാൻ ഞാൻ പറഞ്ഞതാ, എന്താ നീ കേള്‍ക്കാത്തേ?”
“ഉങ്കള അക്കാ എന്ന് വിളിക്കാനാ എനിക്ക് ഇഷ്ട്ടം.” അരുള്‍ ചിരിച്ചു. എന്നിട്ട് എന്നെ നോക്കി. “നാല് ടൂറിസ്റ്റ് നമ്മ കാര്‍ ബുക്ക് പണ്ണിയിരുന്താങ്ക, ഇന്ന് എട്ടര മണിക്ക് അവങ്ക നമ്മ ഓഫീസുക്ക് വരുവാങ്ക. അതിന്റെ കുറച്ച് ജോലി എനക്ക് ഇരുക്ക്. വേറെയും നെറയ ജോലി ഇരുക്ക്. അതനാല ഞാൻ പോട്ടെ അണ്ണാ.” അവന്‍ ചോദിച്ചു.
അരുള്‍ എപ്പോഴും അവന്റെ ജോലി മാത്രമല്ലാ ചെയ്യാറുള്ളത്. അവന്റെ ജോലി കൂടാതെ ഓഫീസിൽ അവന് അറിയാവുന്ന എന്ത് ജോലിയും അവന്‍ ചെയ്യും. അതിന് അനുസരിച്ചുള്ള ശമ്പളവും ഞാൻ കൊടുക്കാറുണ്ട്. അതൊന്നും കൂടാതെ അവന്‍ പാര്‍ട്ട് ടൈമായി ടെക്നിക്കല്‍ കോർസും ചെയ്യുന്നുണ്ട്.
“എന്നാ ചെല്ല്.” ഞാൻ പറഞ്ഞതും അവന്‍ ഡാലിയയ്ക്ക് ഒരിക്കല്‍ കൂടി പുഞ്ചിരി കൊടുത്തിട്ട് വേഗം പോയി.
“ശെരി, ഞാൻ ചെന്ന് കുളിച്ച് ഫ്രെഷായിട്ട് വരാം. എന്നിട്ട് മൂന്ന് പേര്‍ക്കും ഹോട്ടലിൽ ചെന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കാം.”
ഹോട്ടലിൽ ചെന്ന് കഴിക്കുന്ന കാര്യം പറഞ്ഞതും അല്ലി മുഖം ചുളിച്ചു. വീട്ടില്‍ ഉണ്ടാക്കി കഴിക്കുന്നതാണ് അവള്‍ക്ക് കൂടുതൽ ഇഷ്ട്ടം.
“വീട്ടില്‍ ഉണ്ടാക്കും വരെ നിൽക്കാൻ എനിക്ക് സമയമില്ല, അല്ലി. ഒരുപാട് ജോലി പെൻഡിങ് ആണ്. എനിക്ക് ഉടനെ പോണം. നാല് മണിക്ക് മുന്നേ ഞാൻ തിരിച്ചു വരും.”