കുറച്ചു നേരം റോഡില്‍ നോക്കി വണ്ടി ഓടിച്ച ശേഷം എന്റെ തല താനേ തിരിഞ്ഞു. എന്റെ കണ്ണുകൾ പിന്നെയും ഡാലിയയുടെ മേല്‍ പടർന്നു. അവളുടെ മുട്ട് വരെ ഇറക്കമുള്ള കറുത്ത ടോപ്പ് തുടകള്‍ വരെ പൊങ്ങിയാണ് കിടന്നത്. ശരീരത്തോട് ഒട്ടി കിടന്ന ജെഗ്ഗിങ്സ് അവളുടെ കാലും തുടകളുടെ ഷേപ്പും എടുത്തു കാണിച്ചു. ഞാൻ വേഗം നോട്ടം മാറ്റി.
ഡാലിയയുമായി നടന്ന കാര്യങ്ങൾ എല്ലാം എന്റെ മനസ്സിനെ പൊള്ളിച്ചത് പോലെ പെട്ടന്ന് എന്റെ മനസ്സ് വല്ലാതെ നൊന്തു പിടഞ്ഞു…. ഉള്ളില്‍ ഉണങ്ങി തുടങ്ങിയ മുറിവുകൾ പൊട്ടി പുതിയ വേദനകളെ സൃഷ്ടിച്ചു. പക്ഷേ ആ വേദനകള്‍ എന്റെ മനസ്സിന്റെ ആഴത്തില്‍ ഇറങ്ങി വീണ്ടും വളരാൻ ഞാൻ അനുവദിച്ചില്ല. പതിയെപ്പതിയെ ആണെങ്കിലും കഴിഞ്ഞുപോയ എല്ലാ വേദനകളിൽ നിന്നും കര കയറാന്‍ ശ്രമിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
ഉറങ്ങി കിടക്കുന്ന ഡാലിയയെ നോക്കി ഞാൻ പുഞ്ചിരിച്ചു. ഇവളെ കാണുമ്പോ വല്ലാത്ത സന്തോഷം… ഉള്ളില്‍ വല്ലാത്ത പിടിവലി…. പക്ഷേ ഉള്ളില്‍ അവള്‍ക്കു വേണ്ടി എന്തോ കിനിയുന്നു.
പെട്ടന്ന് ഫോൺ ശബ്ദിച്ചതും അതിലേക്ക് നോക്കി. അല്ലി ആണെന്ന് കണ്ടതും ഉള്ളില്‍ വാത്സല്യം നിറഞ്ഞു.
എടുത്ത് അവളോട് കുറച്ചുനേരം സംസാരിച്ചു. അരുളും ഉണ്ടായിരുന്നു. അവനും എന്നോട് സംസാരിച്ചു.
നാട്ടില്‍ നിന്നും തിരിക്കും മുമ്പ് അവരെ ഞാൻ വിളിച്ചിരുന്നു. ഞാനും ഡാലിയയും അഞ്ചു മണിക്ക് എത്തുമെന്നും പറഞ്ഞായിരുന്നു. അഞ്ചു മണി കഴിഞ്ഞിട്ടും ഞങ്ങൾ കാണാത്തത് കൊണ്ടാ അവർ വിളിച്ചത്. ഞങ്ങൾ ഏഴരയ്ക്ക് എത്തുമെന്ന് അവരോട് പറഞ്ഞിട്ട് ഞാൻ വച്ചു.