എന്റെ പേടിയെല്ലാം തല്‍കാലം മാറിയെങ്കിലും റോഡില്‍ നിന്നും ശ്രദ്ധ പോകുമെന്ന ഭയം കാരണം റോഡില്‍ മാത്രം നോക്കിയാണ് ഓടിച്ചത്. ശ്രദ്ധ നഷ്ടമാകുമെന്ന ഭയം കാരണം ചേട്ടനോട് പോലും സംസാരിച്ചില്ല. പിന്നെ മനസ്സിലെ വികാരങ്ങളും ശരീരത്തിന്റെ വികാരവും എല്ലാം എന്നെ ശെരിക്കും തളർത്തിയിരുന്നു. എനിക്ക് ഒന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.
വെറും അഞ്ചു മിനിറ്റ് കഴിഞ്ഞ് വണ്ടി ഞാൻ ഒതുക്കി നിര്‍ത്തി.
“പ്ലീസ് ചേട്ടാ… എനിക്ക് ഓടിക്കാനുള്ള ശ്രദ്ധ കിട്ടുന്നില്ല.” ചേട്ടനെ നോക്കാതെ ഞാൻ പറഞ്ഞു.
“ശെരി, ഞാൻ ഓടിക്കാം.” ചേട്ടൻ പറഞ്ഞതും ഞങ്ങൾ സീറ്റ് മാറി.
ഞാൻ ചേട്ടനെ നോക്കാതെ സീറ്റില്‍ ചാരിയിരുന്നു. ഉള്ളില്‍ ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി. നേരത്തെ നടന്ന കാര്യങ്ങൾ ഓര്‍ത്ത് പനിക്കും പോലെയാണ് എന്റെ ശരീരം ചൂട് പിടിച്ചിരുന്നത്. ചേട്ടനെ നോക്കാന്‍ തന്നെ എനിക്ക് നാണം തോന്നി. അതുകൊണ്ട് സീറ്റ് പിന്നോട്ട് പുഷ് ചെയ്തിട്ട് ഞാൻ മലര്‍ന്നു കിടന്നു. എന്നിട്ട് മയങ്ങി.
*******************
*******************
ഇടയ്ക്കിടെ എന്റെ കണ്ണുകൾ റോഡില്‍ നിന്ന് പിന്‍വലിഞ്ഞ് സീറ്റില്‍ ഉറങ്ങിക്കിടക്കുന്ന ഡാലിയയെ ഉഴിഞ്ഞു. എന്റെ ഉള്ളിന്റെയുള്ളില്‍ ഡാലിയ കേറി സ്ഥാനം പിടിച്ചിരിക്കുകയാണോ? കുറച്ചു മുമ്പ് ഞങ്ങൾ അറിയാതെ സംഭവിച്ചു പോയ കാര്യങ്ങൾ ഒക്കെ എന്നെ വല്ലാത്ത ഒരു അവസ്ഥയില്‍ എത്തിച്ചിരുന്നു. കണ്‍ട്രോള്‍ നഷ്ടമായി എന്റെ ശരീരം പോലും ചുട്ടു പഴുക്കുന്നത് പോലെയായി.