ട്വിൻ ഫ്ലവർസ് 2 [Cyril]

Posted by

“അയ്യോ ..വേണ്ട ചേട്ടാ.” ഒടുവില്‍ ഞെട്ടല്‍ മാറിയതും ഞാൻ പറഞ്ഞു. “പപ്പേടെ ചെറിയ കാര്‍ ഓടിച്ച പരിചയം അല്ലേ എനിക്കുള്ളത്… അതും നമ്മുടെ തീരദേശത്ത് കൂടി ഓടിച്ച എക്സ്പീരിയൻസ് മാത്രമേ ഉള്ളു. ഇത് വലിയ വണ്ടിയല്ലേ.. പോരാത്തതിന് അറിയാത്ത സ്ഥലങ്ങളും ഹൈവേയും ഒക്കെ ഉണ്ടല്ലോ. എനിക്ക് പേടിയാ”

“വല്യ വണ്ടി ഒന്നും സാരമില്ല. ട്രാഫിക്കും തീരെയില്ല. പിന്നെ ഈ വണ്ടി നി ഓടിച്ചു തുടങ്ങിയതും നിന്റെ പേടിയൊക്കെ മാറിക്കോളും.”

“വേണ്ട.. വേണ്ട. എന്റെ പേടി മാറില്ല… കാലന്റെ ഈ പോത്തിനെ ഞാൻ ഓടിക്കില്ല… എനിക്ക് ഇപ്പോഴൊന്നും ചാവണ്ടായേ….” എന്തൊക്കെയോ പിച്ചും പേയും വിളിച്ചു പറഞ്ഞു കൊണ്ട്‌ ഞാൻ വണ്ടിയുടെ അപ്പുറത്തെ സൈഡിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

“എടി മഹാലക്ഷ്മി… മര്യാദയ്ക്ക് ഇവിടെ വാടി, ഇല്ലെങ്കില്‍ നിന്നെ തൂക്കിയെടുത്ത് ഡ്രൈവർ സീറ്റിലിരുത്തും.” ചേട്ടൻ പൊട്ടിച്ചിരിച്ചു കൊണ്ട്‌ എന്റെ കൈക്ക് പിടിച്ചു നിര്‍ത്തി.

“പോടാ ചേട്ടാ… എന്നെ വിടടാ… ഞാൻ വരില്ലടാ കള്ള ചേട്ടാ….” ചിരിച്ചുകൊണ്ട് ചേട്ടന്റെ പിടിയില്‍ നിന്നും എന്റെ കൈ കുതറി വിടുവിക്കാൻ വെറുതെ മനസ്സില്ലാമനസ്സോടെ ശ്രമിച്ചു. “എന്നെ അങ്ങനെ തൂകിയെടുക്കാൻ ഒന്നും ചേട്ടന് കഴിയില്ല, ഞാൻ കുഞ്ഞു കുട്ടി ഒന്നുമല്ല.” ചേട്ടൻ എന്നെ തൂകി എടുക്കണമെന്ന് ആശിച്ചു കൊണ്ട്‌ ചേട്ടനെ ഞാൻ വാശി പിടിപ്പിച്ചു.

“അങ്ങന നി ഓടി രക്ഷപ്പെടാന്‍ ഒന്നും വിചാരിക്കണ്ട..” ചിരിച്ചുകൊണ്ട് ചേട്ടൻ പിടിച്ചു വച്ചിരുന്ന എന്റെ കൈ വിട്ടതും പിന്നെയും ഞാൻ ഓടാൻ ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *