“ഒന്നുമില്ല… ഇന്റര്‍വ്യൂ ഓര്‍ത്ത് ഭയങ്കര ടെൻഷൻ… ആ ടെൻഷൻ ദേഷ്യമായി മാറിയെന്ന് തോന്നുന്നു.” ചേട്ടന്റെ മുഖം നോക്കാതെ ഞാൻ കള്ളം പറഞ്ഞു.
“എന്നാ ശെരി, നി ചെന്ന് റസ്റ്റ് എടുക്ക്. നമുക്ക് രാവിലെ അഞ്ചു മണിക്ക് ഇവിടെ നിന്നും പോകാം. “ ചേട്ടൻ പറഞ്ഞു.
ചേട്ടന്റെ കൂടെ ഈ റൂമിൽ തന്നെ എന്നോട് കിടക്കാന്‍ പറഞ്ഞെങ്കിൽ എന്ന് ഞാൻ ആശിച്ചു. പക്ഷേ ഞങ്ങൾ ഇവിടെ ഒറ്റക്കായത് കൊണ്ട് ചേട്ടൻ അങ്ങനെ ഒന്നും പറയില്ലെന്നറിയാം. എന്നാലും എന്റെ ഭയം അറിയാവുന്ന ചേട്ടൻ എന്നോട് അങ്ങനെ പറഞ്ഞത് ശരിയായില്ല. ദേഷ്യത്തില്‍ ഞാൻ എഴുനേറ്റ് എന്റെ റൂമിൽ പോയി കിടന്നു.
എത്ര ശ്രമിച്ചിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഇവിടെ ഒറ്റക്ക് കിടക്കുന്നത് കൊണ്ട് നല്ല പേടിയും ഉണ്ടായിരുന്നു. എനിക്ക് ചേട്ടനോട് നല്ല ദേഷ്യവും പിണക്കവും തോന്നി. എനിക്ക് പേടി ആണെന്ന് അറിഞ്ഞിട്ടും ഒറ്റക്ക് കിടക്കാന്‍ പറഞ്ഞു വിട്ടില്ലേ?
എങ്ങനെയോ നാലര വരെ ഞാൻ തള്ളി നീക്കി. എന്നിട്ട് എഴുനേറ്റ് കുളിച്ച് അതേ ഡ്രസ് ഇട്ടു കൊണ്ട് ഹാളില്‍ ചെന്നപ്പോ ചേട്ടൻ നേരത്തെ റെഡിയായി എന്നെ കാത്തു നില്‍ക്കുന്നതാണ് കണ്ടത്.
“നി ഒട്ടും ഉറങ്ങിയില്ലേ?” ചേട്ടൻ ചോദിച്ചു. “പിന്നേ ഇപ്പോഴും മുഖത്ത് ദേഷ്യം ഉണ്ടല്ലോ?” ചേട്ടൻ പുഞ്ചിരിച്ചു.
“പുതിയ സ്ഥലത്ത് ചെന്നാൽ എനിക്ക് ഒറ്റക്ക് കിടക്കാന്‍ ഭയമാണെന്ന് ചേട്ടനും അറിയാവുന്നതല്ലേ… എന്നിട്ടും ഒറ്റ പ്രാവശ്യം എങ്കിലും എന്റെ റൂമിൽ വന്ന്, ഞാൻ ജീവനോടെ ഉണ്ടോ അതോ ഭയന്നു മരിച്ചോന്ന് വന്നു നോക്കിയോ?” നല്ല ദേഷ്യത്തില്‍ തന്നെ ഞാൻ ചോദിച്ചു.