ഒരു ഡബിള്‍ ബെഡ്ഡും, കുഞ്ഞ് മേശയും, രണ്ട് ചെയറും, ഒരു കുഞ്ഞ് അലമാരയും കിടപ്പുണ്ടായിരുന്നു. ബെഡ്ഡിൻ മേല്‍ ഒരു പുതിയ ടവലും പുതിയ സോപ്പും കിടക്കുന്നത് കണ്ടു.
ഒരിക്കല്‍ കൂടി റൂമിനകത്ത് എല്ലാം കണ്ണോടിച്ചു കണ്ടു. മനസ്സിന് ഒരു അസ്വസ്ഥത. പുതിയ സ്ഥലത്ത് ചെന്നാൽ രാത്രി സമയങ്ങളില്‍ ഒറ്റക്ക് നില്‍ക്കുന്നത് തന്നെ എനിക്ക് പേടിയാ. അത് ചേട്ടനും അറിയാം. എന്നിട്ടും എന്നോട് ഒറ്റക്ക് ഈ റൂമിൽ വന്ന് ഫ്രെഷാവാൻ പറഞ്ഞപ്പോ ചേട്ടനോട് മനസ്സിൽ പിണക്കം തോന്നി. ചെറിയ ദേഷ്യവും വന്നു.
വേഗം സോപ്പും ടവലും എടുത്തുകൊണ്ട് ഞാൻ ബാത്റൂമിൽ കേറി. തണുപ്പും ഭയവും എല്ലാം എന്നെ കൂടുതൽ വിറപ്പിച്ചു.
ഫ്രെഷായിട്ട് ബാത്റൂമിൽ നിന്ന് പുറത്തു വന്നതും ഒന്നും ചിന്തിക്കാതെ വേഗം റൂമിന് പുറത്തേക്ക് ഓടി. എന്നിട്ട് ചാരി ഇട്ടിരുന്ന ചേട്ടന്റെ റൂം വാതിൽ തുറന്ന് അകത്തു കേറി.
ചേട്ടൻ ഫ്രെഷായി കഴിഞ്ഞ് മൊബൈലും നോക്കി ബെഡ്ഡിൽ ഇരിക്കുകയായിരുന്നു. ദേഷ്യത്തില്‍ ചേട്ടനെ ഞാൻ തുറിച്ചുനോക്കി.
വിരണ്ടു കേറി ചെന്ന് ചേട്ടനെ തുറിച്ചു നോക്കുന്ന എന്നെ കണ്ടതും ചേട്ടൻ ചിരിച്ചു. “എന്താ, വല്ല യക്ഷിയേ കണ്ടിട്ടാണോ ഇങ്ങനെ പേടിച്ചോടി വന്നത്?”
“മ്മ്… അതെ. ചേട്ടന്റെ ആ നഗ്ന യക്ഷിയെ കണ്ടാ ഞാൻ ഓടിയത്.” പിണക്ക ഭാവത്തില്‍ ഞാൻ പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് ചേട്ടൻ ചിരിച്ചു. എനിക്ക് അധികനേരം ദേഷ്യം കാണിക്കാനും പിണങ്ങി ഇരിക്കാനും കഴിഞ്ഞില്ല. ഞാനും ചിരിച്ചു കൊണ്ട് ചേട്ടന്റെ അടുത്ത് ബെഡ്ഡിൽ കേറി ഇരുന്നു. അതിനു ശേഷമാണ് പേടി മാറിയത്.