ട്വിൻ ഫ്ലവർസ് 2 [Cyril]

Posted by

“പോ ചേട്ടാ കളിയാക്കാതെ…” ചിരിച്ചു കൊണ്ട്‌ ഞാൻ ചെന്ന് വാതിൽ തുറന്നു.

ചേട്ടന്റെ കൈയും പിടിച്ച് ഒരുമിച്ച് ഈ കോട്ടേജിൽ കേറാനായി ഞാൻ കൊതിച്ചു.

അയ്യേ… എന്തൊക്കെയാ ഞാൻ ചിന്തിച്ചു കൂട്ടുന്നത്..!! എനിക്ക് ചിരി വന്നു.

ഞാൻ വാതിൽ തുറന്ന് അകത്തു കേറി. ചേട്ടനും പിന്നാലെ കേറി വന്നു.

“ഇവിടെയുള്ള മുപ്പത് കോട്ടേജുകളിലും അറ്റാച്ഡ് ടോയ്‌ലെറ്റ് ബാത്റൂം ഉള്‍പ്പെടെയുള്ള ഈരണ്ടു ബെഡ് റൂമുകളുണ്ട്. പിന്നെയുള്ളത് ഒരു ഹാളും കിച്ചനുമാണ്. ഈ ഒരു കോട്ടേജ് ഒഴികെ ബാക്കി ഇരുപത്തി ഒന്‍പതും ടൂറിസ്റ്റുകൾ റെന്റിന് എടുത്തിരിക്കുകയ. ഇത് എന്റെ പേഴ്സണല്‍ കോട്ടേജാണ്.. ഇങ്ങോട്ടൊക്കെ വരുമ്പോ ഇതിലാണ് ഞാൻ തങ്ങാറുള്ളത്. അതുകൊണ്ട്‌ ഡിമാന്റ് ഉണ്ടെങ്കിലും ഈ ഒരു കോട്ടേജ് മാത്രം ഞാൻ റെന്റിന് കൊടുക്കാറില്ല.” ചേട്ടൻ എന്നോട് പറഞ്ഞു.

ഞാൻ എല്ലാ ഇടത്തും കണ്ണോടിച്ചു കൊണ്ട്‌ തലയാട്ടി.

“ശെരി നി ചെന്ന് ഫ്രെഷായിട്ട് അല്‍പ്പം റസ്റ്റ് എടുക്ക്. അതുകഴിഞ്ഞ്‌ നമുക്ക് പോകാം. ഞാനും ചെന്ന് ഫ്രെഷായിട്ട് വരാം.” ചേട്ടൻ പറഞ്ഞു.

പറഞ്ഞിട്ട് പോകാൻ തുടങ്ങിയ ചേട്ടൻ പെട്ടന്ന് നിന്നിട്ട് എന്റെ നേര്‍ക്ക് തിരിഞ്ഞു. “പിന്നെ വേറെ ഡ്രസ് മാറുന്നുണ്ടോ അതോ ഇതുതന്നെ മതിയോ? വണ്ടിയില്‍ ചെന്ന് വേറെ ഡ്രസ് ഞാൻ എടുത്തു കൊണ്ടു വരട്ടേ?”

“വേണ്ട ചേട്ടാ. ഇതു മതി… ഇനി അവിടെ ചെന്നിട്ട് മാറാം.”

“എന്നാ ഓക്കെ.” തലയാട്ടിയ ശേഷം ചേട്ടൻ ആദ്യത്തെ റൂമിൽ കേറി ചെന്നു. ഞാൻ രണ്ടാമത്തെ റൂമിൽ കേറി നോക്കി.

Leave a Reply

Your email address will not be published. Required fields are marked *