ട്വിൻ ഫ്ലവർസ് 2 [Cyril]

Posted by

“ശെരി ചാവി തന്നിട്ട് അണ്ണൻ പൊയ്ക്കോളൂ.” അയാളെ കൂടുതൽ സംസാരിക്കാന്‍ അനുവദിക്കാതെ ചേട്ടൻ ധൃതിയില്‍ പറഞ്ഞു. “പിന്നെ, ഈ നീണ്ട യാത്രയില്‍ നിന്നും കുറച്ച് റിലാക്സ് ചെയ്യാനും ഫ്രെഷ് ആവാനും മാത്രമാണ് ഇങ്ങോട്ട് വന്നത്. ഒരു മണിക്കൂറില്‍ ഞങ്ങൾ പോകും. പോകുമ്പോ ചാവി ഞാൻ അകത്ത് വച്ചിട്ട് പോകും. നിങ്ങൾ രാവിലെ വന്ന് എടുത്താല്‍ മതി.”

ശെരിക്കും അതുകേട്ട് നിരാശയാണ് എനിക്ക് തോന്നിയത്‌. ഇവിടെ റസ്റ്റ് എടുത്തിട്ട് രാവിലെ പോയാൽ മതിയായിരുന്നു. പക്ഷേ ഞാൻ ഒന്നും പറയാതെ നിന്നു.

ചേട്ടന്റെ നീട്ടിയ കൈയിൽ സുബ്രമണി അണ്ണന്‍ താക്കോൽ കൊടുക്കാതെ എന്റെ നേര്‍ക്കാണ് നീട്ടിയത്.

“അന്ത അമ്മാ മഹാലക്ഷ്മിയോട ആസി ഉനക്ക് നെറയവേ ഇരുക്കമ്മാ.. അതനാല ഇന്ത വീട്ട ഉൻ കൈയ്യാലയേ തുറന്ത് ഉള്ള പോമാ തങ്കച്ചി.”

അണ്ണൻ അങ്ങനെയൊക്കെ പറഞ്ഞതും അസ്വസ്ഥതയോടെ ഞാൻ ചേട്ടനെ നോക്കി. കണ്ണുകൾ കൊണ്ട്‌ ചാവി വാങ്ങിക്കാൻ ചേട്ടൻ പറഞ്ഞതും ഞാനും താക്കോൽ വാങ്ങി.

ചാവി തന്നിട്ട് സുബ്രമണി അണ്ണൻ എന്നെ നോക്കി എന്റെ ആഗ്രഹം എല്ലാം നടക്കും എന്നെപോലെ കണ്ണുകൾ ചിമ്മി കാണിച്ചു. ശേഷം അണ്ണൻ ചെന്ന് സ്ക്കൂട്ടറിൽ കേറി ഓടിച്ചു പോയി.

എല്ലാം സ്വപ്നം പോലെയാണ് തോന്നിയത്‌. കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ ഞാൻ സ്തംഭിച്ചു നിന്നു. എന്റെ എല്ലാ ആഗ്രഹവും സാധിക്കും എന്നല്ലേ അയാള്‍ പറഞ്ഞത്!? ശെരിക്കും സാധിക്കുമോ? ചേട്ടനെ എനിക്ക് കിട്ടുമോ?! അയാളുടെ നാവ് പൊന്നായിരിക്കട്ടെ.

“ഇങ്ങനെ മിഴിച്ചു നില്‍ക്കാതെ ചെന്ന് വാതിൽ തുറക്ക് മഹാലക്ഷ്മി. വീടാകെ നിന്റെ ചൈതന്യം നിറയട്ടെ.” ചേട്ടൻ എന്നെ കളിയാക്കി. എന്നിട്ട് ചേട്ടന്റെ തോള്‍ കൊണ്ട്‌ ചേട്ടൻ മെല്ലെ എന്നെ തള്ളിവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *