“ഹലോ അണ്ണാ.” പേടി മാറിയപ്പോ ചേട്ടനെ വിട്ടിട്ട് സുബ്രമണി അണ്ണനെ നോക്കി ഞാൻ പുഞ്ചിരിച്ചു.
“റൂബിന്‍ തമ്പി ഉന്ന കല്യാണം പണ്ണിക്കിട്ടതുല എനക്ക് റൊമ്പ സന്തോഷമാ ഇരുക്കമ്മാ. ഉങ്കളുക്ക് നെറയ കുഴന്തൈങ്ക പിറപ്പാങ്ക.. നീങ്ക ഉങ്ക കുടുമ്പത്തോട റൊമ്പ സന്തോഷമാ ഇരുപ്പീങ്ക…” പുള്ളി ഞങ്ങളെ അനുഗ്രഹിച്ചു.
ഞങ്ങൾ വിവാഹം കഴിച്ചതിൽ പുള്ളിക്ക് ഭയങ്കര സന്തോഷമായെന്ന് കേട്ടതും ഞാൻ അന്തംവിട്ടു പോയെങ്കിലും ഉള്ളില്‍ ചിരി പൊട്ടി. ഉള്ളില്‍ ഭയങ്കര സന്തോഷവുമുണ്ടായി. പിന്നെ, ഞങ്ങൾക്ക് ഒരുപാട് കുട്ടികള്‍ ജനിച്ച് ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുമെന്ന് പുള്ളി പറഞ്ഞപ്പോ എന്റെ ചിന്തകൾ എന്നെ എങ്ങോട്ടൊക്കെയോ കൊണ്ട് പോയി… എന്റെ മനസ്സ് നിറഞ്ഞു.. ശരീരം കോരി തരിച്ചു… എനിക്ക് വല്ലാത്ത നാണവുമുണ്ടായി. അതൊക്കെ അടക്കിപ്പിടിച്ച് ഞാൻ മിണ്ടാതെ നിന്നു. സുബ്രമണി അണ്ണൻ പറഞ്ഞതിനെ തിരുത്താനും എനിക്ക് മനസ്സുണ്ടായില്ല.
“അയ്യോ അണ്ണാ… എങ്കളുക്ക് കല്യാണം ഒണ്ണും ആകല. ഡാലിയ ഒരു ഇന്റര്‍വ്യൂവുക്കാക എൻ കൂട വന്തിരുക്കാ.” ചേട്ടൻ ധൃതിയില്‍ പറഞ്ഞു.
അതുകേട്ട് എന്റെ നിരാശ ഞാൻ മറച്ചു പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ സുബ്രമണി അണ്ണൻ എന്റെ മനസ്സ് ശെരിക്കും വായിച്ചത് പോലെ എന്നെ നോക്കി കണ്ണുകൾ ചിമ്മി കാണിച്ചു.
“ഓ… അപ്പടിയാ തമ്പി…,ഇതുവരയ്ക്കും നീങ്ക രണ്ടു പേരും കല്യാണം പണ്ണിക്കലയാ?” അണ്ണൻ അല്‍പ്പം സീരിയസ്സായി ചേട്ടനെ നോക്കി. “അത് പറവായില്ല, തമ്പി. ഇന്ത മഹാലക്ഷ്മി താൻ ഉങ്ക വാഴ്ക്കൈ തുണയാ വരുവാങ്ക, നീങ്ക രെണ്ടു പേരും ഒണ്ണാ സേരുവീങ്ക… അപ്പടി എന്നോട മനസ് സൊല്ലുത്.” അദ്ദേഹം പറഞ്ഞതും അതിനെ അംഗീകരിക്കാന്‍ കഴിയാത്ത പോലെ ചേട്ടൻ വല്ലാതെ വിഷമിച്ചു നിന്നു.