“നിനക്ക് പോകാനായോ..?”
“നോക്കട്ടെ..”
ദൃശ്യ കോൾ അറ്റൻഡ് ചെയ്ത് സംസാരിക്കാൻ തുടങ്ങി. ആമി സാരി നേരെയാക്കാൻ ശ്രമിക്കുകയാണ്. ഡാൻസ് കളിച്ചപ്പോൾ മുറുക്കം നഷ്ടപ്പെട്ടത് പോലെയവൾക്ക് തോന്നിയിരുന്നു. ഒന്നൂടെ മടിക്കുത്ത് മുറുക്കി സാരി റെഡിയാക്കി മുടിയും ഊരി കെട്ടി. കോൾ കട്ടായ ദൃശ്യ അവളുടെ അടുത്തേക്ക് നീങ്ങി.
“ആമി. നമുക്ക് പോകാം.. എന്നെ വിളിക്കുന്നുണ്ട്.”
“ശെരി.. പോകാം..”
“മദ്യം എന്തു ചെയ്യും..?”
“ഇവിടെ വച്ചേക്ക്. നിനക്കിനി വേണോ.?”
“വേണ്ട..”
ആമിയുടെ ഫോണും പേഴ്സും എടുക്കാൻ ഓർമിക്കാതെ അവർ രണ്ടാളും ടവറിന് പുറത്തേക്കിറങ്ങി വന്നു. ഡിജെ സംഗീതത്തിന്റെ ശബ്ദം കുറഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവർ പോകാനുള്ള തിരക്കിലാണ്. ആണുങ്ങൾ അധികവും നാല് കാലിലാണ്. ദൃശ്യയോട് യാത്ര പറഞ്ഞ് ബാക്കിയുള്ളവരും ഇറങ്ങി. ആമിയും ദൃശ്യയും ശ്രീയുടെ അടുത്തെത്തി. ഓഫായി കിടക്കുന്ന രണ്ടു പേരല്ലാതെ വേറാരും അവിടെ ഉണ്ടായിരുന്നില്ല. സോഫയിൽ കണ്ണടച്ചു കിടക്കുകയാണ് ശ്രീ.
“നന്നായി അടിച്ചിട്ടുണ്ടാവും.”
ആമി മന്ത്രിച്ചു.
“നിങ്ങൾ എങ്ങനെ പോകും..?”
“ആവോ..?”
അവൾ ചുമലനക്കി. ഒരു തീരുമാനം എടുക്കാൻ ആമിക്കും മേല. കാരണം അവളും മദ്യ ലഹരിയിൽ ആണല്ലോ.
“നല്ല.. കപിൾസ്…”
ദൃശ്യ കളിയാക്കി ചിരിച്ചു. ആമിയും വിഷണ്ണമായി ചിരിച്ചു.
“ബാക്കി രണ്ടെണ്ണത്തിനെ കാണുന്നില്ലേ ഓഫായിട്ട്..”
“മ്മ്.. ഇവിടെ കിടക്കട്ടെ..”
“നീ എന്ത് ചെയ്യും..?”
“ഇവിടെ തന്നെ കൂടാം..”
“ഒരു കാര്യം ചെയ്യ്. ഒരാവിശ്യത്തിന് ഞാൻ താഴത്തെ ഒരു റൂം ബുക്ക് ചെയ്തിരുന്നു. അത് നിനക്ക് വേണ്ടിയായിരിക്കും എന്ന് ഞാൻ മനസ്സിൽ പോലും വിചാരിച്ചില്ല…!