“എല്ലാത്തിന്റെയും മീൻസ്..?”
“അതു തന്നെ…”
“മ്മ്..”
അവളൊന്ന് അർത്ഥം വച്ച് മൂളി. അപ്പോഴാണ് ഡിജെ സംഗീതത്തിന്റെ ശബ്ദം അവരുടെ ചെവികളിലേക്ക് ഒഴുകിയെത്തുന്നത്.
“പാട്ടും മേളവും തുടങ്ങി.”
അവൾ മന്ത്രിച്ചു. അതിലടക്ക് ആമിയെ അന്വേഷിച്ച ദൃശ്യ അവരുടെ പുറകിൽ എത്തി.
“ഓ.. നിങ്ങൾ തന്നെ വലിയ കപിൾസ്..!”
അവരെ കളിയാക്കിക്കൊണ്ട് ദൃശ്യ മുന്നിൽ വന്ന് നിന്നു. ആമിയും ശ്രീയും പരസ്പരം ചിരിച്ചു.
“ഇവിടെയിങ്ങനെ വന്നിരിക്കാൻ അല്ല നിങ്ങളെ വിളിച്ചത്.. അങ്ങോട്ട് വാ..”
“വരാം.. കുറച്ച് നേരം ഇരുന്നെന്നെ ഉള്ളു..”
“ഇരിക്കാനൊക്കെ ഇനിയും സമയമുണ്ട്. അല്ല ശ്രീ ഡ്രിങ്ക്സ് കഴിക്കാറില്ലേ..?”
ദൃശ്യയുടെ ചോദ്യം കേട്ട് ആമി ശ്രീയുടെ മുഖത്ത് നോക്കി.
“എന്തെടി..? കുഴപ്പമുണ്ടോ..?”
ദൃശ്യയുടെ ചോദ്യം.
“ആളിപ്പോ എന്നോട് പറഞ്ഞതെ ഉള്ളു.”
“ആഹ.. എന്നിട്ടാണോ..? ശ്രീ അവരുടെ കൂടെ രണ്ടെണ്ണം കഴിക്ക്.. ഭാര്യയെ എനിക്ക് വിട്ട് തന്നേക്ക്..”
പുഞ്ചിരിയാണ് ശ്രീയുടെ മറുപടി.
“ആമി.. നമുക്കും രണ്ടെണ്ണം നോക്കിയാലോ..? ഈ സമയമല്ലേ ഇതൊക്കെ പറ്റു..”
ആമി വീണ്ടും ശ്രീയുടെ മുഖത്ത് നോക്കി.
“ശ്രീ സമ്മതിക്കും. അല്ലേ ശ്രീ…? അത് കഴിഞ്ഞ് രണ്ട് സ്റ്റെപ്സ് ഇട്ട് ഭക്ഷണം കഴിച്ച് പിരിയാം.. അതോ ഇവിടെ തങ്ങണോ..?”
“ഏയ് ഇല്ല.. പോണം..”
ശ്രീയാണ് കേറി പറഞ്ഞത്.
“എങ്കി വാ..”
ദൃശ്യ ആമിയുടെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു. ശ്രീയും എഴുന്നേറ്റു.
“അഞ്ചു മിനുട്ട് കഴിഞ്ഞ് ഭാര്യയെ വിട്ടുതന്നേക്കാം. പോരെ..?”
ദൃശ്യ ശ്രീയോടായി പറഞ്ഞു. അവൻ ചിരിച്ച് സമ്മതം മൂളി. ആമി ബിയർ മാത്രമേ അടിക്കുള്ളു എന്നാണ് ശ്രീയുടെ വിശ്വാസം. അത് കൊണ്ട് സമ്മതിക്കുന്നതിൽ തെറ്റില്ലെന്ന് അവനോർത്തു.