“ഇവിടെയാണ് ശ്രീയുടെ മിടുക്കും. പാർട്ണറുടെ ഇഷ്ടത്തിന് അനുസരിച് അൽപം ഫ്രീഡം കൊടുക്കണം.. എന്റെയൊന്നും ഭർത്താവ് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ തന്നെ വിടത്തില്ല..”
“ഇങ്ങനൊക്കെ ഇട്ടാലും കാണാൻ ഒരു ഭംഗിയൊക്കെ വേണം.. നിനക്കതില്ലല്ലോ..”
പെട്ടന്നുണ്ടായ ഒരു കോളീഗിന്റെ കൌണ്ടറിൽ എല്ലാവരും പൊട്ടി ചിരിച്ചു. ആമിയും ശ്രീയുടെ മുഖത്ത് നോക്കി ചിരിക്കുകയാണ്. അല്പനേരത്തെ കൂട്ട സല്ലാപത്തിന് ശേഷം ആൺ പടകളും പെൺ പടകളും വേറെ വേറെ ഗ്രൂപ്പായി തിരിഞ്ഞു. ആണുങ്ങൾക്കിടയിൽ ഡ്രിങ്ക്സ് ന്റെയും ഭക്ഷണത്തിന്റെയും കാര്യങ്ങളാണെങ്കിൽ പെണ്ണുങ്ങൾക്കിടയിൽ ഗോസിപ്പുകളും കുശുമ്പുകളുമാണ് സംസാര വിഷയം. മാര്യേജ് പാർട്ടി മുറുകുന്നത്തോടെ കൂടുതൽ ആളുകൾ വരാനും അന്തരീക്ഷത്തിൽ പെർഫ്യൂംകളുടെ മണങ്ങളും നിറയാൻ തുടങ്ങി.
പുറമെ ഉള്ള ആളുകൾ കൂടാതെ ഓഫീസിലെ കൂട്ടുകാരും ആമിയുടെ മേൽ നോട്ടങ്ങൾ പായിക്കുന്നത് ശ്രീ ശ്രദ്ധിക്കുന്നുണ്ട്. അത് അവനും ഒരു അതിശയം തോന്നി. പെണ്ണൊന്നൊരുങ്ങി വന്നാൽ ഏത് ആണിന്റെയും നില തെറ്റുമെന്നത് അർത്ഥം വെക്കുന്നത് പോലെ. അതാണല്ലോ ഈ ലോകത്തിന്റെ ഒരു നിയമം.
ആമിയുടെ മൂഡും പതിയെ പാർട്ടിയുടെ അന്തരീക്ഷത്തോട് പൊരുത്തപ്പെട്ടു വരുന്നുണ്ട്. കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൾ ശ്രീയുടെ അടുത്തേക്ക് ചെന്നു. അവളുടെ വരവ് കണ്ടു കൊണ്ട് തന്നെ അവൻ കുറച്ച് മാറി. എന്താ കാര്യമെന്ന അർത്ഥത്തിൽ പുരികം പൊക്കി.
“ഏട്ടാ.. ഞാനൊന്ന് യൂറിൻ പാസ്സ് ചെയ്തിട്ട് വരാം..”
“ഓക്കെ.. ദൃശ്യയോട് പറയ്..”