“ആമി. വാ….”
അവൾ തുള്ളിചാടി ആമിയുടെ കൈകളിൽ പിടിച്ച് സന്തോഷം അറിയിച്ചു. ശ്രീയോട് സംസാരിക്കാനും മറന്നില്ല.
“ഹായ് ശ്രീ.”
“ഹായ്.. പരിപാടികൾ ഓക്കെ എവിടെവരെയായി..?”
“നിങ്ങളെ കാത്തിരിക്കുവാണ്..”
അവർ ഇരുവരെയും ദൃശ്യ ഹാർദ്രവമായി സ്വീകരിച്ചു. ഓഫീസ് ടീമിന് വിട്ടുകൊടുക്കന്നതിനു മുൻപ് ദൃശ്യ അവരെയും കൂട്ടി വധൂ വരന്മാരുടെ അടുത്തേക്ക് പോയി പരിചയപ്പെടുത്തി കൊടുത്തു. കൂടാതെ ഫാമിലിയിലെ എല്ലാവർക്കും പരിചയപ്പെടുത്തി. എല്ലാവരും നിറഞ്ഞ സന്തോഷത്തോടെ അവരെ സ്വീകരിച്ചു. ആമിയുടെ ചമ്മലൊക്കെ ഒരുവിധം അകന്നിരുന്നു. ശേഷം ഓഫീസ് ടീമിന്റെ അടുത്തേക്ക് നടക്കുമ്പോൾ ദൃശ്യ അവളുടെ അടുത്തു കൂടി കയ്യിൽ പിടിച്ചു.
“ആമി എന്തൊരു മാറ്റമാണിത്.. നല്ല ഭംഗിയുണ്ട്..”
പുഞ്ചിരിയോടെയാണ് ആമിയുടെ മറുപടി.
“ഇതിന്റെ ക്രെഡിറ്റ് എന്റെ ഭർത്താവിനുള്ളതാ.. ഏട്ടന്റെ സജഷനാ..”
“വൗ.. സൂപ്പർ.. നിങ്ങൾ സൂപ്പർ കപിൾസാ..”
അത് കേട്ടപ്പോൾ ആമി ശ്രീയുടെ കയ്യിൽ പിടിച്ച് നിറഞ്ഞ സന്തോഷത്തോടെ നോക്കി. അവനും സന്തോഷം. അപ്പോഴേക്കും ബാക്കിയെല്ലാവരും അവർക്ക് ചുറ്റും കൂടിയിരുന്നു. എല്ലായിടത്തും നിന്നും ആമിയുടെ സൗന്ദര്യം പുകഴ്ത്തിയുള്ള കോംപ്ലിമെന്റ് ഉയർന്നു. സഹർഷം പുഞ്ചിരിയോടെ അവളെല്ലാം വരവേറ്റു.
“കഴുത്ത് വരെ മൂടിക്കൊണ്ട് ഓഫീസിൽ വരുന്ന പെൺകുട്ടിയാ..”
കൂട്ടത്തിൽ ഉയർന്ന പെൺശബ്ദം എല്ലാവരിലും ചിരി പടർത്തി. ആമിയുടെ മുഖത്ത് ചെറിയ ചമ്മൽ ചിരിയും വിരിഞ്ഞു. ശ്രീയുടെ മുഖത്ത് നോക്കുമ്പോൾ അവൻ അതൊക്കെ ആസ്വദിക്കുകയാണ്.