ആമിയുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടാൻ നേരിയ പൊട്ടും ചെറിയ രണ്ട് ജിമിക്കികളും താലി കൂടാതെ കഴുത്തിലൊരു നേരിയ വെള്ളിക്കയറും വന്നതോടെ പെണ്ണൊരു മോഡൽ പോലെയായി. സിന്ദൂരം ചെറുതായിട്ട് മാത്രമേ തൊട്ടിട്ടുള്ളു. ഷാംപൂ തേച്ചു മിനുങ്ങിയ മുടി അലസമായി വലിയ ക്ലിപ്പിൽ ചേർക്കുകയാണ് ചെയ്തത്. മുടിയിഴകൾ ചെകിളയിലേക്കും മുഖത്തേക്കും തെന്നി നിൽക്കുന്നത് കാണാൻ തന്നെ അത്യധികം സൗന്ദര്യം…!
ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് അവർ ആറരയോടെ വീട്ടിൽ നിന്ന് തിരിച്ചു. സാരിയൊക്കെ ഒതുക്കി ചുളിഞ്ഞു പോവാത്ത തരത്തിൽ ബൈക്കിൽ തന്നെയാണ് അവരുടെ യാത്ര. ശ്രീ ഉദ്ദേശിച്ചതിലും അധിക സൗന്ദര്യമാണ് ആമിയിൽ തെളിഞ്ഞത്. പക്ഷെ അവൾ തന്റേത് മാത്രമാണെന്ന ചിന്ത അവന് ആത്മവിശ്വാസം കൂട്ടി.
ആമിയുടെ ചിന്തകൾ മറിച്ചായിരുന്നു. റിതിൻ തന്നെ ഈ വേഷത്തിൽ കാണുമ്പോൾ ഉണ്ടാകുന്ന വികാരം അറിയാൻ അവൾക്ക് ചെറുതായി ആകാംഷ വന്നു. പൊടുന്നനെ ഒരു ബുദ്ധി ഉദിച്ചത് പോലെ അവൾ പേഴ്സിൽ നിന്ന് ഫോണെടുത്ത് റിതിന് മെസ്സേജ് അയച്ചു.
“ശ്രീ അടുത്തുള്ളപ്പോൾ എന്നോട് മിണ്ടാൻ ശ്രമിക്കരുത്..”
അപ്പോൾ തന്നെ അതിന് റിപ്ലൈ വന്നിരുന്നു.
“ഓക്കെ… എവിടെത്തി…?”
“ഓൺ ദി വേ…”
വേഗത്തിൽ ഫോൺ ലോക്ക് ചെയ്ത് പേഴ്സിൽ വച്ചു. അവർ ഏഴു മണിയോടെ വർണങ്ങൾ അലങ്കരിച്ച ടൗണിലെ വലിയ ഓഡിറ്റോറിയത്തിന്റെ മുന്നിലെത്തി. ആളുകൾ നിറഞ്ഞു തുടങ്ങുന്ന പാർട്ടി അറ്റ്മോസ്‌ഫിയർ അവൾക്ക് വീണ്ടും ഒരു ചമ്മൽ സമ്മാനിച്ചു. എങ്കിലും മുഖത്ത് നിന്ന് ചമ്മൽ മറച്ചു കൊണ്ട് ശ്രീയുടെ പുറകെ ഉള്ളിലേക്ക് നടന്നു. ഓരോരോ കൂട്ടങ്ങളായി തടിച്ചു കൂടിയ ആളുകൾക്കിടയിൽ നേരത്തെ എത്തിച്ചേർന്ന ഓഫീസ് ടീം കൂട്ടമായി നിന്ന് കലപില കൂടുന്നുണ്ട്. അതിൽ കല്യാണപ്പെണ്ണിന്റെ അനിയത്തിയായ ദൃശ്യ തന്നെയാണ് മെയിൻ വായാടി. അതിനിടയിൽ നിന്ന് ആമി എന്ന മന്ത്രണവും കൊളീഗ്സിന്റെ നോട്ടം ശ്രീ ആമി ദമ്പതികളുടെ നേരെയായി. എല്ലാവരും അതിശയം പൂണ്ട നോട്ടത്തോടെ അവളുടെ നേരെ ചലിക്കാൻ തുടങ്ങുന്നതിനിടയിൽ ചാടി വരികയാണ് ദൃശ്യ.