അടുത്ത ദിവസം ദൃശ്യയുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞുള്ള മാര്യേജ് പാർട്ടി ആണ്. കല്യാണ ദിവസം ഓഫീസിൽ നിന്ന് അധികം ആരും പങ്കെടുക്കാൻ സാധ്യത ഇല്ലാത്തത് കൊണ്ട് പാർട്ടിയിൽ വരാൻ വേണ്ടി ദൃശ്യ നിർബന്ധം പറഞ്ഞിരുന്നു. അത് കൊണ്ട് പാർട്ടിയിൽ പങ്കെടുക്കുവാൻ വേണ്ടി ഓഫീസുള്ളവരെല്ലാം സംഘടിച്ചു. നല്ലൊരു എമൗണ്ട് വിഹിതമിട്ട് ഗിഫ്റ്റ് വാങ്ങാനും തീരുമാനിച്ചു. ശ്രീക്കും നല്ല ആഹ്ലാദമായി. നാലാൾ കൂടുന്നിടത്ത് ചെല്ലുമ്പോൾ സുന്ദരിയായ ഒരു ഭാര്യ ഉള്ളതിന്റെ ഗമയാണ് അവന്റെ മനസ്സിലുള്ളത്. അത്കൊണ്ട് ആമിയെ സുന്ദരിയായി അവിടെ എത്തിച്ചില്ലെങ്കിൽ അതിന്റെ കുറവ് ഭർത്താവായ തനിക്കാണ്. ഉച്ചക്ക് ലീവ് എടുത്തിട്ടായാലും വേണ്ടിയില്ല ഒരു ഷോപ്പിംഗ് നടത്താമെന്ന് അവൻ തീരുമാനിച്ചു. ശ്രീക്ക് ലീവ് അപ്പ്രൂവ് കിട്ടി. പക്ഷെ പ്രൊജക്റ്റ് ബന്ധി ഉള്ളത് കൊണ്ട് ആമിയുടെ കാര്യം ആശയ കുഴപ്പത്തിലാണ്. ലീവ് ചോദിക്കാൻ വേണ്ടി അവൾ റിതിന്റെ കേബിനിലേക്ക് ചെന്നു. വർക്ക് പ്രെഷർ കഴിഞ്ഞതിനു ശേഷം അവളോട് സംസാരിക്കാൻ വേണ്ടി കാത്തിരിക്കുയാണ് അവനും.
“ആമി.. വാ.. ഇരിക്ക്…”
അവൾ പതിയെ ചെന്ന് അവന്റെ മുന്നിലിരുന്നു.
“ഏട്ടാ എനിക്ക് ആഫ്റ്റർനൂൺ ലീവ് വേണം..”
“എന്തു പറ്റി..?”
“ശ്രീ.. എടുക്കാൻ പറഞ്ഞതാ.. എവിടെയോ പോകാനുണ്ടെന്ന് പറഞ്ഞു.”
“പാർട്ടിക്ക് പോകുന്നില്ലേ..?”
“ഉണ്ട്..”
“അവിടെ വച്ച് നമുക്കൊന്ന് പ്ലാൻ ചെയ്താലോ..?”
“അയ്യോ..!”
അവൾ ഞെട്ടി അവനെ നോക്കിയിരിക്കുകയാണ്.
“ആരും അറിയാതെ..”
“വേണ്ട..വേണ്ട..”