**” എവിടെ എങ്ങനെയാ പോണെന്നു അറിയോ ”
” എങ്ങനെയാ..
” രാവിലെ ഞാൻ ഒരു ഒൻപതു മണിക്ക് തുറക്കും. ആ കാണുന്ന ഫോട്ടോക്ക് ( ലോർഡ് Dhanvantari ) വിളക്ക് വെച്ച്. ഞാനിവിടെ ഇരിക്കും. ഒരു രണ്ട് മണി വരെ ഇരുന്ന് കഴിക്കാൻ പോണ സമയം അവൻ ഇവിടെ ഇരിക്കും ഒരു ആറ് മണി ആകുമ്പോ ഞാൻ ഇവക്ക് വരും. അതിനിടയിൽ പേഷ്യൻസ് വന്നാൽ അവർക്ക് ട്രീറ്റ്മെന്റ് ചെയ്യണം. എവിടെ താഴെ ഒരു റൂമും മുകളിൽ ഒരു റൂമും ഉണ്ട് “**
” അപ്പൊ ചേച്ചിക്ക് ചോറ് തിന്നിട്ട് റസ്റ്റ് എടുക്കാം അല്ലെ ”
” ഇല്ലടാ. ഈ വീക്ക് എനിക്ക് ഈ സമയത്ത് ഒരു പേഷ്യന്റ് ഉണ്ട് അവിരിപ്പോ വരും. പിന്നെ രണ്ടരക്കും ഉണ്ട് ”
” ചേട്ടന് ഉണ്ടോ ”
” അവൻ എന്റെ ഉച്ചക്കൽത്തെ കഴിഞ്ഞിട്ടാ… ”
” വൈകുനേരം അല്ലെ..”
” മ്മ്… ”
” അല്ല. എവിടെ കൂടുതലും ചികിത്സക്കാണോ ആളുകൾ വരാ… ”
” എവിടെ ഒരു 80 % ആളുകൾ ഫുൾ ബോഡി മസാജിനാ വരാ.. ബാക്കി ചികിത്സ ക്കും. ”
” ആണോ.. ഇന്നാ ഞാൻ റൂമിലേക്ക് പോട്ടെ ”
” മ്മ് ന്നാ.. നീ പോയി റസ്റ്റ് എടുത്തോ… ”
ഞാൻ റൂമിലേക്ക് ചെന്നു. അവിടെ ചേട്ടൻ ഇരിക്കുന്നുണ്ടായിരുന്നു.
” കഴിഞ്ഞോ ”
“മ്മ്…
ഞാൻ അപ്പളാണ് ഓർത്തെ വീട്ടിൽ വിളിച്ചില്ല എന്നാ കാര്യം.
” ഞാനൊന്ന് വീട്ടിൽ വിളിച്ചിട്ട് വരേ… ”
” ആട… ”
Calling…………
” ഹലോ മോനെ എത്തിയോ. ‘
” ആ റൂമിൽ എത്തി. ഞാൻ നാളെ മുതൽ കേറാനാ പറഞ്ഞെ ”
” ആണോ. നീ വല്ലതും കഴിച്ചോ.. ”
” ഇല്ലാ.. എവിടെ എന്തെങ്കിലും ഇരുപ്പുണ്ടാവും. ഞാൻ കഴിച്ചോളാം ”
” സ്ഥലോക്കെ ഇങ്ങനെ ഉണ്ട്. നിനക്ക് പറ്റുന്നുണ്ടോ ”
” കുഴപ്പല്ല്യ ഞാൻ എത്തിയതല്ലേ ഒള്ളൂ. ”
” മ്മ്.. പറ്റുന്നില്ലങ്കെ നീ പോരെ ”
” നോക്കട്ടെ. ഞാനെ എന്തെങ്കിലും കഴിക്കട്ടെ ”
” മ്മ് ന്നാ ശരിടാ. നിനക്ക് സമയം കിട്ടുമ്പോ ഒക്കെ ഒന്ന് വിളിക്കട്ടോ ”
” ആ.. ന്നാ.. വെക്കാ.. “