” അമ്മോയ്….📣”
” ഇതിനാടാ കെടന്ന് ചീറണെ ഞാൻ ഇവടെണ്ട്. എടാ നിനക്ക് ചോറൊന്നും വേണ്ടേ ”
” അതിനാണല്ലോ ഞാൻ വന്നേ! ചോറെടുത്തു വക്ക് വേഷ്ക്ക്ണ് 😑 ”
” നീ കൈ കഴുകി വാ ഞാൻ ചോറ് വിളമ്പി വക്കാം ”
ഞാൻ ചോറുതിന്നുനിടയിൽ അമ്മയോടൊന്നു ചോദിച്ചു
” അമ്മേ… ”
” എന്താടാ… ചോറ് വേണോ.. ഇന്നാ എടുത്തോ.. ”
” ഏ… ചോറല്ല. അ ത്.. ഞാ.. ൻ.. ഇ ന്ന്
.. പോ.. ണോ.. 🫣”
” ട്യൂഷന് പോണ കാര്യമാണോ. ”
” മ്മ്…. 😌 ”
” പിന്നെ… പോവാതെ.. മരിയാക്ക് പൊക്കോ നീ ”
” അത് ഞാൻ ഒറ്റക്ക്.. ”
” അല്ലെങ്കെ നിനക്ക് അവളൊപ്പം പോകുന്നതായിരുന്നല്ലോ നിന്റെ വിഷമം. ഇന്ന് അവളില്ല അപ്പൊ നീ സന്തോഷിക്കല്ലേ വേണ്ടേ ”
” 🤨 ആരാ.. അമ്മയോട് പറഞ്ഞെ എനിക്ക് അവളൊപ്പം പോണത് വേഷമാണെന്ന് 😠”
” അല്ല സാധാരണ അവളെ കാണുമ്പോൾ നിന്റെ പെരുമാറ്റം അങ്ങനെ ആണല്ലോ ”
” എന്നാ നിങ്ങളങ്ങനെ ചിന്തിച്ചു കൂട്ടണ്ട, എനിക്ക് അവളോടപ്പം ഒരുമിച്ച് നടക്കുന്നതിന് ഒരു വെറുപ്പും ഇല്ല.. ”
” ഓഹോ എന്ന് മുതൽ ”
” എന്നും മുതലാന്നുല്ല എനിക്ക് ആദ്യം തൊട്ടേ അങ്ങനെയാ. പിന്നെ ഇപ്പോളാ ഒന്നൂടൊന്ന് ഒരുമിച്ചെന്ന് മാത്രം ”
” മ്മ്…മ്.. ”
” എന്താ… ഞാൻ രാവിലെ തൊട്ട് ദാ.. ഇപ്പൊ വരെ ഞാൻ അവളുടെ അടുത്തായിരുന്നു. പിന്നെ ഞാനാ അവൾക്ക് കഞ്ഞിയും കൊടുത്തേ..”
” ഹോ.. അപ്പൊ നീ നല്ല കാര്യങ്ങളോക്കെ ചെയൂലെ ”
” ഓ…പിന്നല്ലാതെ 😏 ”
” ശരി. ഇപ്പോന്താ പ്രശ്നം നീ ഇന്ന് ട്യൂഷന് പോകുന്നില്ലല്ലേ ”
” അത് ഒറ്റക്ക് പോകാനുള്ള ചടപ്പോണ്ടാ… ”
” ഒരു ചടപ്പൂല്ല മാറിയാതിക്ക് പോകുന്നതാ നിനക്ക് നല്ലത്. “