അത്യാവശ്യം സമയം എടുത്ത് മാനസിയെ ഭക്ഷണം കഴിക്കാൻ പരിശീലിപ്പിക്കുന്നതിനിടയിൽ അവളെ ഒന്ന് ചേർത്തു നിർത്തി ചുമ്പിക്കാൻ ദത്തൻറ്റെ ഉള്ളം പലവുരു കൊതിച്ചിരുന്നു,,,
പക്ഷെ അപ്പൊയെല്ലാം ദത്തനെ ആ പ്രവർത്തിയിൽ നിന്നും തടഞ്ഞത് മായ നൽകിയ ഉപദേശങ്ങൾ ആയിരുന്നു,,,
മാനസി ഒരു നാടൻ പെണ്ണാണ്,, നിഷ്കളങ്കയാണ്,, ഹൈ സൊസൈറ്റി പെണ്ണുങ്ങളുടെ കണക്കു വെറും കാശ് മാത്രം മോഹിച്ചു ആരുമായും പെട്ടെന്ന് അങ്ങനെ കിടക്ക പങ്കിട്ടെന്ന് വരില്ല,,,
അവളെ വരുതിയിൽ വരുത്തണമെങ്കിൽ അവളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തണം,, അത് അത്ര എളുപ്പമുള്ള കാര്യമില്ല,, എന്നാൽ അസംഭവ്യവുമെല്ലാ,,,
വളരെ പതിയെ,, തഞ്ചത്തിൽ നീങ്ങിയാൽ മാത്രമേ മാനസിയെ പോലുള്ള ഒരു പെണ്ണിനെ നമ്മുടെ കെണിയിൽ വീഴ്ത്താൻ സാധിക്കത്തുള്ളൂ !!
(തുടരും)