അല്പം കഷ്ടപെട്ടാണെങ്കിലും മാനസി അത് വാഴിച്ചെടുത്തു,,
‘തിരോധാനം’,, രചയിതാവ് ‘കബനീനാഥ്’!!
ഞാൻ ഒരു ജോലിക്കു ശ്രമിച്ചാലോ എന്ന് ആലോചിക്കുകയാ,,,
തൻ്റെ ഈറൻ മുടി കണ്ണാടിയുടെ മുന്നിൽ നിന്നും മാടി ഒതുക്കിക്കൊണ്ടായിരുന്നു മാനസി ആ വിഷയം അവതരിപ്പിച്ചത്,, അല്ലാതെ ആ കാര്യം നേരിട്ട് ഹർഷനോട് പറയാനുള്ള ധൈര്യം മാനസിക്ക് ഉണ്ടായിരുന്നില്ല,,,
ജോലിയോ?? നിനക്കോ ??
താൻ വായിച്ചു കൊണ്ടിരിക്കുന്ന പുസ്‌തകത്തിൽ നിന്നും അനിഷ്ടത്തോടെ കണ്ണുകൾ ഉയർത്തി,,, അല്പം പുച്ഛത്തോടെ എന്ന് തോന്നിപ്പിക്കും വിധം,, ചെറു മന്ദഹാസത്തോടെ ആയിരുന്നു ഹർഷന്റെ പ്രതികരണം,,,
അതെന്താ,, എനിക്ക് ജോലിക്ക് പോയിക്കൂടെ?? അതോ കിട്ടില്ലെന്നാണോ??
ഹർഷന്റെ ആ പരിഹാസച്ചുവയുള്ള പ്രതികരണം തനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വ്യക്തമാകുന്ന രീതിയിലായിരുന്നു മാനസിയുടെ ആ മറുചോദ്യങ്ങൾ,,,
മാനസിയുടെ ഭാവവത്യാസം ശ്രദ്ധിച്ച ഹർഷൻ പെട്ടെന്ന് സമചിത്തത വീണ്ടുടുത്തു,,,
ഏയ്,,, ഞാൻ അതല്ല ഉദ്ദേശിച്ചേ,,, നിനക്ക് ഇപ്പൊ ഒരു ജോലിയുടെ ആവശ്യമുണ്ടോ എന്നാണ് ഞാൻ ചിന്തിക്കുന്നത്,,,
വായിച്ചു കൊണ്ടിരുന്ന പുസ്തകം അടച്ചു വെച്ച് , ഹർഷൻ മാനസിയെ നോക്കി ഒന്ന് നിവർന്നിരുന്നു,,, (ഈ വിഷയത്തെ പറ്റി നമുക്ക് സംവദിക്കാം എന്ന് മാനസിയോട് പറയുന്ന കണക്കെ)
എന്താ,, നല്ലതല്ലേ എനിക്ക് കൂടി ഒരു ജോലി ഉണ്ടെങ്കിൽ ?? ഒഴിവു സമയങ്ങൾ എനിക്ക് ബോർ അടിച്ചു തീർക്കേണ്ടല്ലോ,, പിന്നെ ചെറുതാണെങ്കിലും എനിക്കും കൂടെ ശമ്പളം കിട്ടിയാൽ, മാസച്ചിലവിനു അതൊരു സഹായമാവില്ലേ,,,