പ്രതീക്ഷ കൈവിട്ടു പോകുന്നു എന്ന് വിചാരിച്ചു ഇരിക്കുമ്പോഴായിരുന്നു മായയ്ക് മാനസിയുടെ കോൾ വരുന്നത്,, അത്യന്തം ഉത്സാഹത്തോടെ ആയിരുന്നു മായ മാനസിയുടെ കോൾ അറ്റൻഡ് ചെയ്തത്,, എങ്കിലും തൻ്റെ ‘ആവേശം’ സംസാരത്തിലൂടെ പുറത്തു വരാതിരിക്കാൻ മായ പ്രത്യേകം ശ്രദ്ധിച്ചിരുന്നു,,,
ആ ഫോൺ കോളിൽ സുഖ വിവരവും, മറ്റു ചില കുശലാന്വേഷണങ്ങളും കഴിഞ്ഞതിൽ പിന്നെ അവർക്കിടയിൽ കുറച്ചു നിമിഷത്തേക്ക് മൗനം നിലകൊണ്ടു,,, പെട്ടെന്നെന്തോ രണ്ടു പേർക്കും സംവാദിക്കാൻ വിഷയങ്ങൾ കിട്ടാത്ത കണക്കെ!!
രണ്ടുപേർക്കും ചോദിക്കാനുള്ളതും പറയാനുള്ളതും ഒരേ വിഷയമാണ്,,, മാനസിയുടെ ജോലിക്കാര്യം,,, പക്ഷെ ഒരാൾ മറ്റൊരാൾ ചോദിച്ചു തുടങ്ങട്ടെ എന്ന തീരുമാനത്തിൽ നില്കുന്നു,, ചിലപ്പോൾ അത് തന്നെയാവാം അവർക്കിടയിൽ പെട്ടെന്ന് കടന്നു വന്ന ആ മൗന നിമിഷങ്ങൾക്കും കാരണം!!
ഒടുക്കം ആ മൗനത്തിനു തീർപ്പു നൽകിക്കൊണ്ട് മാനസി തന്നെ സംസാരിച്ചു തുടങ്ങി,,,
മാനസി: അല്ലാ,, അന്ന് കണ്ടു പിരിഞ്ഞതിൽ പിന്നെ ചേച്ചിയുടെ ഒരു വിവരവും അറിഞ്ഞില്ല,, അതുകൊണ്ടു ഞാൻ വെറുതെ ഒന്ന് വിളിച്ചെന്നേ ഉള്ളൂ (ഇപ്പോഴും ആ ജോലിക്കാര്യത്തെ പറ്റി നേരെ അങ്ങ് ചോദിക്കാൻ മാനസിയുടെ അഭിമാനം സമ്മതിക്കുന്നില്ല).
മായ: ആ,, മാനസി,, ഞാൻ അല്പം ജോലിത്തിരക്കിൽ ആയിരുന്നു,, നിന്നെ പറ്റി ഓർക്കാറുണ്ട് ബട്ട് വിളിക്കാൻ സമയം കിട്ടിയില്ല,,
മാനസി: ഹ്മ്മ്,, ചേച്ചി ഇന്ന് ഫ്രീ ആണോ,,, ആണെങ്കിൽ ഇന്ന് ഉച്ചയ്ക്ക് ഒന്ന് മീറ്റ് ചെയ്താലോ,,,
മായ: ഓ,, അതിനെന്താ നീ ഉച്ചയ്ക്ക് ഇങ്ങോട്ടു പോരെ,, നമുക്ക് ലഞ്ച് ഇവിടുന്ന് ആകാം,,,