ഒരു അവസരം കിട്ടിയപ്പോൾ മുതലെടുക്കുന്നവൾ എന്നോ?? അങ്ങനെ ആകുമ്പോൾ നമ്മുടെ ഈ ബന്ധവും,, ഞാനും അവർക്കു ഒരു ബാധ്യത ആവില്ലേ,,,
കുറെ നേരത്തോളം മാനസിയുടെ മനസ്സ് ഇതുപോലുള്ള കുറേ അനാവശ്യ ചിന്തകളിലൂടെ കടന്നു പോയി,,, പക്ഷെ ധീർക നേരത്തെ ആ മനോസഞ്ചാരത്തിനു ഒടുക്കം മാനസി ഒരു ഉറച്ച തീരുമാനത്തിൽ എത്തിച്ചേർന്നു!!
ഇല്ല!! താൻ ആയിട്ട് ഒരിക്കലും മായേച്ചിയോടു ഈ ജോലിക്കാര്യത്തെ പറ്റി ചോദിക്കില്ല,, പക്ഷെ ഇനി എപ്പോയെങ്കിലും മായേച്ചി ഈ ജോലിക്കാര്യം ഒന്നൂടെ മുന്നോട്ടു വച്ചാൽ താൻ അത് നിരസിക്കാനും പോകുന്നില്ല,, തീർച്ചയായും സന്തോഷത്തോടെ സ്വീകരിക്കും.
മറുഭാഗത്തു മായയുടെ മാനസികാവസ്ഥയും വ്യത്യസ്തമായിരുന്നില്ല,,, താൻ ഓഫർ ചെയ്ത ജോലിക്കാര്യത്തെ പറ്റി എന്ത് തീരുമാനിച്ചു എന്ന് മനസിയോട് ചോദിക്കാൻ അവർ ഫോൺ കയ്യിൽ എടുത്തതാണ്,,
പക്ഷെ,, താൻ ഇത്ര ദൃതി കാണിച്ചാൽ മാനസിക്ക് തൻ്റെ ഉദ്ദേശ ശുദ്ദിയിൽ വല്ല സംശയവും തോന്നുമോ എന്ന ഭയം മായയെ അതിൽ നിന്നും പിന്തിരിപ്പിച്ചു,,,
മാനസിയെ വർഷങ്ങൾക്കു ശേഷം, അവിചാരിതമായി ആ മാളിൽ കണ്ട നിമിഷം തന്നെ മായയുടെ ഉള്ളിൽ തിരയിളക്കം സംഭവിച്ചിരുന്നു,,,
മാനസി ഇപ്പോൾ താൻ വർഷങ്ങൾക്കു മുമ്പ് കണ്ട ആ മെലിഞ്ഞുണങ്ങിയ പതിനാറുകാരിയല്ല,,, അവൾ ഇപ്പോൾ ഒരു ഒത്ത പെണ്ണായിരിക്കുന്നു,,,
കൂടുതൽ അലങ്കാരച്ചമയങ്ങൾ ഇല്ലാതെ തന്നെ ഒരു സുന്ദരിയാണ് ഇപ്പോൾ മാനസി,, ഒന്ന് മനസ്സ് വച്ചാൽ അവർ രണ്ടുപേർക്കും ഗുണമുള്ള ഒരുപാടു കാര്യങ്ങൾ സാധിച്ചെടുക്കാൻ മാത്രം മെയ്‌ക്കൊഴുപ്പ് ഇപ്പോൾ മാനസിക്ക് ഉണ്ടെന്ന കാര്യം ‘മായ’ ആദ്യ നോട്ടത്തിൽ തന്നെ മനസ്സിലാക്കിയിരുന്നു,,,