“”Mm നല്ലോണം ചുഗിച്ചു.. അല്ല ഇപ്പോൾ നമ്മൾ നല്ല ഫ്രണ്ട്സായില്ലേ.. മഞ്ഞൊക്കെ ഉരുകിയ സ്ഥിതിക്ക് സ്റ്റാർട്ട് ചെയ്താലോ.. “”
“”Mm, എന്നാലും നീ വരുന്നത് വരെ ഒരു ചിന്തയുമില്ലായിരുന്നു.. പക്ഷെ ഇപ്പോൾ നല്ല മടി തോന്നുന്നു.. “”
“”ദൈവമേ ഇനിയും മടി മാറിയില്ലേ. ഈ പെണ്ണിതെന്ത് ഭാവിച്ചാണ്.. ദേ പണീം കഴിഞ്ഞെനിക്ക് വീട്ടീ പോവാനുള്ളതാ.””
“”എടാ ഞാനാദ്യമായിട്ടാ ഇങ്ങനൊരു ഡ്രെസ്സിട്ട് ഒരാളുടെ മുമ്പിൽ നിക്കാൻ പോകണേ.. ഒന്നു relax ആകട്ടെടാ “” അവളെന്നോട് അപേക്ഷിച്ചു.
“”എന്നാ പിന്നെ ഇതിന് നിക്കണോ? വേറെ എന്തൊക്കെ കോമ്പറ്റിഷൻസ് ഉണ്ട്. “”
“”നിനക്കതു പറഞ്ഞാൽ മനസിലാവില്ല.. എന്റെ അച്ഛന് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് പെയിന്റിംഗ്.. ഞാനീ മത്സരത്തിൽ പങ്കെടുക്കണമെന്നത് അച്ഛന്റെ ആഗ്രഹമാണ്.. അതെനിക്ക് സാധിക്കണം “”
“”അതിനെന്താ പ്രശ്നം. അതിനല്ലേ ഞാൻ വന്നിരിക്കുന്നെ.. “”
“”നീ ഇങ്ങനെ വരക്കുമെന്നറിഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം എത്രയാന്നറിയോ?”” അത് പറയുമ്പോൾ അവളുടെ മുഖത്തും സന്തോഷം നിറഞ്ഞിരുന്നു.
“”ആഹാ കൊള്ളാലോ.. എന്നിട്ട് അച്ഛനെ അറിയിച്ചോ ഇക്കാര്യം..”” പെയിന്റിംഗിനുള്ള ബ്രഷുകൾ നിരത്തിവെക്കുന്നതിനിടെ ഞാൻ ചോദിച്ചു.
“”അത്.. ഒന്നുല്ലെടാ.. ഞാൻ ഡ്രസ്സ് മാറി വരാം “” എന്തോ മറച്ചുവെക്കുന്നതുപോലെ അവൾ പറഞ്ഞു.. അവളുടെ മുഖത്തും അത് നിഴലിച്ചിരുന്നു.
“”നിക്ക്, എന്തെങ്കിലും പ്രശ്നമുണ്ടോ?”” ഡ്രസ്സ് മാറാനായി പുറത്തേക്കു പോവാൻ തുനിഞ്ഞ അവളെ വിളിച്ചു ഞാൻ ചോദിച്ചു..