❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 2 [Garuda]

Posted by

 

“”എന്ത് പറയാൻ “”

 

“”ഇന്നലത്തെ ഡ്രെസ്സിന്റെ, അത് പറയണ്ടാട്ടോ “”

 

“”അതിന്നലെ ഒരു വട്ടം പറഞ്ഞതല്ലേ.. “”

 

“”എന്നാലും ഓർമിപ്പിച്ചെന്നേയുള്ളു.. “”

 

“”പക്ഷെ ഇന്നലെ ആ വേഷത്തിൽ ഒരു ഫോട്ടോയെടുക്കണമെന്നുണ്ടായിരുന്നു.. സാധിച്ചില്ല.. “”

 

“”ആ അതിന്റെ കുറവേ ഉണ്ടായിരുന്നുള്ളു.. എന്തിനാ ഫോട്ടോ ഇന്നലെ എല്ലാം കണ്ണുകൊണ്ട് ഒപ്പിയെടുത്തിട്ടുണ്ടല്ലോ “”

 

“”എല്ലാം ശ്രദ്ധിച്ചിരുന്നു ല്ലേ “”

 

“”പിന്നെ എല്ലാം ശ്രദ്ധിച്ചിരുന്നു.””

 

“”അത് പിന്നെ മനുഷ്യന്റെ കൺട്രോൾ കളയാനായിട്ട് ഇറങ്ങി വന്നോളും “”

 

“”ഒരുപെണ്ണിനെ അങ്ങനെ കണ്ടാൽ കണ്ട്രോൾ പോകാൻ മാത്രമേയുള്ളൂ നീ.. മോശം “”

 

“”എല്ലാവരെയും കണ്ടാലില്ല.. പക്ഷെ കാത്തുവിനെ കണ്ടാൽ എന്റെ എല്ലാം പോകും “”

 

“”അയ്യേ വൃത്തികെട്ടവൻ “”

 

“”ആയിക്കോട്ടെ “”

 

“”അങ്ങനെ നീ വൃത്തികെട്ടവനാവണ്ട.. നീ മിടുക്കനാണ്. എന്നും നല്ലൊരു ഫ്രണ്ടായിട്ട് വേണമെനിക്ക് നിന്നെ “”

 

“”ഫ്രണ്ടായിട്ടോ “”

 

“”Mm, ഇന്നലെ നീ കൂടെയുണ്ടായിരുന്ന സമയത്ത് എന്തൊരു വൈബ് ആയിരുന്നു.. നല്ലൊരു ഡേ മിസ്സ്‌ ചെയ്യുന്നത് പോലെ “”

 

“”അത്രക്കൊക്കെ വേണോ “”

 

“”സത്യമാടാ.. നല്ലോണം എൻജോയ് ചെയ്തു.. സത്യത്തിൽ ഇന്നലെ നീ പോകുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടായി””

 

“”എന്നിട്ടൊരു ഞാനാഗ്രഹിച്ച ഒരു ഗിഫ്റ്റ് പോലും തന്നില്ലല്ലോ “”

 

“”ടാ.. നിനക്കൊരുമ്മ തരണമെന്നുണ്ടായിരുന്നെനിക്ക്. പക്ഷെ അങ്ങനെ തന്നാൽ നീ ഏതർത്ഥത്തിലാണ് എടുക്കാന്നറിയില്ലല്ലോ “”

Leave a Reply

Your email address will not be published. Required fields are marked *