“”അയ്യോ, അങ്ങനെ വിചാരിച്ചെങ്കിൽ വേണ്ട.. പ്രണയത്തെ കുറിച്ച് അത്ര അറിവുണ്ടായതുകൊണ്ട് പറഞ്ഞൂന്നേയുള്ളു സോറി “”
“”സോറിയൊന്നും വേണ്ട, ഞാൻ ചുമ്മാ പറഞ്ഞതാ.. നമുക്ക് സമയം പോലെ ശരിയാക്കാം. അല്ല ഞാൻ പോകട്ടെ?””
“”Mm, നീ ഫ്രീ ആവുമ്പോൾ ഇങ്ങോട്ട് ഇടക്കിടക്ക് വരണം.. നല്ല രസമാണ് നിന്നോട് സംസാരിച്ചിരിക്കാൻ “”
“”Mm നോക്കാം.. “”
“”പിന്നെയ് നീ പറഞ്ഞില്ലേ.. അച്ഛന്റെ കാര്യം.. അത് ശരിയാക്കാൻ പറ്റുമോടാ.. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് അച്ഛനും അമ്മയും ഒരുമിച്ചു ജീവിക്കുന്നത് കാണുന്നത്..””
“”ഹമ്.. ഞാൻ ഇവിടുന്നു ഇറങ്ങി കഴിയുമ്പോൾ നിന്റെ അച്ഛന്റെ call നിനക്ക് വന്നിരിക്കും… അത് പക്ഷെ നിന്നോട് സംസാരിക്കാനാവില്ല.. നിന്റെ അമ്മയെ ചോദിച്ചായിരിക്കും.. ഇനി അങ്ങനെ വിളിച്ചില്ലെങ്കിൽ.. ഈ വിഷയം വിട്ടേര് “”
“”ഹീ.. മതി മതി..ഇനിയും ഇവിടുന്നു വീമ്പത്തരം പറഞ്ഞാൽ അടിക്കും ഞാൻ “” അരക്കെട്ടിൽ കൈകുത്തി ഒരു കുസൃതി ചിരിയോടെ അവൾ പറഞ്ഞപ്പോൾ എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല..
“”ഞാൻ പറഞ്ഞത് ഇഷ്ടപെട്ടില്ലേ “”
“”സംഭവം ഇഷ്ടായി.. നടന്നാലല്ലേ “”
“”നിന്റെ അച്ഛനെ ഇപ്പോൾ ഈ വീട്ടിൽ കാണണോ “” ഒരു തമാശയിൽ ഞാൻ പറഞ്ഞു..
“”എന്റെ ദൈവമേ, പോടാ പോകാൻ നോക്ക് “” സാധനങ്ങൾ റെഡിയാക്കി വച്ച എന്നെ പിടിച്ചു തള്ളിക്കൊണ്ടവൾ പറഞ്ഞു..
“”അതെന്താ കാത്തു.. ഞാൻ വിചാരിച്ചാൽ നടക്കില്ലാന്നുണ്ടോ?”” അവൾ തള്ളുമ്പോൾ അവളുടെ കൈകളിലേക്ക് ചാഞ്ഞു നിന്നു കൊണ്ടു ഞാൻ ചോദിച്ചു..