❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 2 [Garuda]

Posted by

 

“”ഞാനിതൊന്നു വരക്കട്ടെ പ്ലീസ്‌ “” അവള് പറഞ്ഞതിഷ്ടപെട്ടെങ്കിലും അത് കാണിക്കാതെ ഞാനെന്റെ പണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു..

 

സംഗീതത്തിന്റെ അകമ്പടിയോടെ വരയിൽ മുഴുകിയപ്പോൾ നിശബ്ദത പരന്ന അന്തരീക്ഷം ഞങ്ങൾക്ക് ലഭിച്ചു.. പാട്ടിന്റെ ലഹരി എനിക്ക് വരയ്ക്കാനുള്ള വേഗത കൂട്ടിത്തന്നു. അല്പസമയം കഴിഞ്ഞപ്പോൾ സ്വാതിയുടെ call വന്നു. അയ്യോ ഇന്നവളെ വിളിച്ചില്ലല്ലോ.. നല്ലോണം കിട്ടുമായിരിക്കും. കാത്തുവിനോട് 2 മിനിറ്റ് അനുവാദം വാങ്ങി ഞാൻ call അറ്റൻഡ് ചെയ്തു.

 

“”നീയെവിടെ. ഞാൻ തന്നെ വിളിക്കണമെന്നുണ്ടോ?”” ദേഷ്യത്തിൽ ഫോണെടുത്ത ഉടനെ അവൾ തുടങ്ങി..

 

“”പോന്നു മോളൂസേ ഞാൻ പണിയിലാണ്. വൈകുന്നേരം എത്തിയിട്ട് വിളിക്കാം.. പോരെ “”

 

“”അയ്യോ sorry ടാ, ഞാൻ വെറുതെ പറഞ്ഞതാ.. നീ ഫ്രീ ആയിട്ട് വിളിക്ക്‌ “”

 

“”അമ്മക്ക് കുഴപ്പമൊന്നുമില്ലല്ലോ?””

 

“”ഇല്ല “”

 

“”എന്നാ ശരി ഞാൻ വിളിക്കാം “” ഫോൺ കട്ട്‌ ചെയ്തതും എന്നെ തന്നെ നോക്കി നിൽക്കുകയാണ് കാത്തു..

 

ഒരു sorry പറഞ്ഞുകൊണ്ട് ഞാൻ ഉടനെ പണി തുടങ്ങി..

 

“”എന്തൊരു കേറിങ് ആണെടാ.. പൈങ്കിളിയാണോ “”

 

“”ഏത് പ്രേമമെടുത്താലും സ്വകാര്യ നിമിഷങ്ങളിൽ അതിൽ മുഴുവൻ പൈങ്കിളി ആയിരിക്കും..””

 

“”ആയിരിക്കും, നമുക്ക് എക്സ്പീരിയൻസ് ഒന്നുമില്ലല്ലോ “”

 

“”അതിനാദ്യം പ്രണയിക്കണം “”

 

“”അതുവേണ്ട “”

 

“”എന്നാ പിന്നെ മിണ്ടാതിരിക്ക്..””

 

“”Mm””

 

“”ഈ പ്രണയത്തിനു അത്ര ഫീലുണ്ടോടോ “” ഒരു മൗനത്തിനു ശേഷം അവൾ വീണ്ടും ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *