അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Posted by

 

“അതെന്താ … മെന്റൽ ഹെൽത്ത് എന്നത് വളരെ പ്രധാനമാണ് … അതിനായി ഒരു മെന്റൽ ഹെൽത്ത് കെയർ സെന്ററിൽ വരുന്നത് മോശം കാര്യമല്ല…” ഡോക്ട്ടർ ചിരിച്ച് കൊണ്ട് പറഞ്ഞു.

 

” ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല ”

 

” ITS OK…. അപ്പോൾ ജയനെ പറ്റി അറിയണം ….കുറച്ച് മാസങ്ങളായി എനിക്ക് ജയനെ അറിയാം… ആദ്യമെല്ലാം എന്നെ കാണാൻ വരുമ്പോൾ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു അയാൾ … ഏറെ ഒറ്റപ്പെടലും , പിന്നെ ജോലി സ്ഥലത്തെ ചില ചൂഷണങ്ങളും അയാളെ ഒരു തകർച്ചയുടെ വക്കിൽ എത്തിച്ചിരുന്നു. ഇതിനെല്ലാം പുറമെ വേറെ എന്തോ ഒരു കാര്യം കൂടെ അയാളെ അലട്ടിയിരുന്നു…. ഒരു ചിലന്തിയുടെ കെണിയിൽ അകപ്പെട്ട പ്രാണിയെ പോലെ ആണ് എനിക്ക് തോന്നിയത് … ആ കെണിയിൽ നിന്നും പുറത്ത് കടക്കാൻ അയാൾക്ക് ആഗ്രഹം ഉണ്ടെകിലും പറ്റാത്ത അവസ്ഥ ആയിരുന്നിരിക്കാം….. ഒറ്റപ്പെടൽ ഒഴിവാക്കാൻ ഞാൻ പല വഴികളും ഉപദേശിച്ചു എങ്കിലും ഒന്നും ചെവി കൊള്ളാൻ ജയൻ തയ്യാറായില്ല …. പക്ഷേ….. ജസ്റ്റ് ഒരു മിനിറ്റ് ഒരു കാൾ വരുന്നുണ്ട്”

 

” ഓക്കെ സർ… “ഡോക്ട്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒരു കൊച്ച് കുട്ടിയുടെ കൗതുകത്തോടെ കേട്ട് കൊണ്ടിരുന്ന അപർണയ്ക്ക് അടുത്തത് എന്ത് എന്നറിയാൻ ഉള്ള ആകാംഷ ആയി…

 

“സോറി കെട്ടോ… ഒരു ഇമ്പോർട്ടെന്റ് കാൾ ആയത് കൊണ്ടാണ്… ”

 

” കുഴപ്പം ഇല്ല സാർ ”

 

” അപ്പോൾ നമ്മൾ പറഞ്ഞ് നിർത്തിയത് …. അവസാനമായി അയാൾ എന്നെ കാണുവാർ വന്നപ്പോൾ ഞാൻ SHOCKED ആയി പോയി… അത്രയ്ക്ക് മാറ്റം ആയിരുന്നു അയാൾക്ക് …. ഇത്രയേറെ തകർന്ന് പോയ ഒരാളെ എന്ത് ആയിരുക്കും ഇങ്ങനെ മാറ്റാൻ കാരണം എന്നറിയാൻ ഞാൻ ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് , അതിന് കാരണം തന്റെ ഭാര്യയുടെ അനിയത്തി ആണെന്നാണ്… അതായത് അപർണ്ണ …. അപർണ്ണ …. നിങ്ങളുടെ സ്നേഹവും കരുതലും ആണ് അയാളെ മാറ്റിയെടുത്തത്..എന്നാൽ, നിങ്ങളുടെ സ്നേഹം എന്താണെന്ന് തിരിച്ചറിയാൻ ഉള്ള വിവേകം അയാൾക്ക് നഷ്ടമായി … ഇത്രയും നാൾ ഒറ്റപ്പെട്ട് ജീവിച്ച ശേഷം ജീവിതത്തിലേക്ക് ഒരു പെൺകുട്ടി വരികയും അവൾ തന്നെ കരുതലോടെ നോക്കുകയും ചെയ്തപ്പോൾ അത് തന്റെ അനിയത്തി ആണെന്ന് ഉള്ള കാര്യം പോലും അയാൾ മറന്നു പോയി… അവന്റെ മനസ്സ് ഒരു ഫാന്റസി വേൽഡിൽ ആണ് ഇപ്പോൾ … അവിടെ അവന്റെ മനസ്സിൽ നിങ്ങൾ ആണ് അവന്റെ എല്ലാം… സ്വന്തം ഭാര്യയെക്കാൾ കൂടുതൽ അവൻ ഇപ്പോൾ നിങ്ങളെ സ്നേഹിക്കുന്നു…. ഞാൻ യത്ഥാർത്യതെ പറ്റി അയാളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു നോക്കി , പക്ഷെ അത് അത്ര എളുപ്പമാവില്ല എന്ന് എനിക്ക് മനസ്സിലായി…..” ഡോക്ടർ പറഞ്ഞ് നിർത്തി. എല്ലാം കേട്ട അവൾ എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *