അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Posted by

 

രണ്ട് ദിവസത്തിന് ശേഷം ജയൻ റൂമിലേക്ക് മടങ്ങിവന്നു എങ്കിലും അവർ പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. വള്ളരെ കുറച്ച് നേരം മാത്രമാണ് ജയൻ മുറിയിൽ തങ്ങിയിരുന്നത്. തന്റെ സാമീപ്യം അപർണ്ണയിൽ ഭീതിയും അശ്വസ്ത്ഥയും ജനിപ്പിക്കുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് ജയൻ അത്തരം ഒരു നീക്കം നടത്തിയത്. രാത്രി ഉറക്കമെല്ലാം അയാൾ കാറിൽ ആക്കി. പയ്യെ പയ്യെ അയാളുടെ ജീവിതം അപർണ്ണ വരുന്നതിന് മുമ്പുള്ള പഴയ നിലയിലേക്ക് മാറി തുടങ്ങി.

 

അങ്ങനെ ഒരു ദിവസം മുറി വൃത്തി ആക്കുന്നതിന്റെ ഇടയ്ക്ക് ആണ് അപർണ്ണ ജയന്റെ ഫോൺ റിങ്ങ് ചെയുന്നത് ശ്രദ്ധിച്ചത്. രാവിലെ പോയപ്പോൾ ഫോൺ എടുക്കാൻ മറന്ന് പോയതാണ് ജയൻ. ഒന്ന് രണ്ടു തവണ റിങ്ങ് ചെയ്ത അവസാനിച്ചു എന്നാലും അവൾ അത് കാര്യമാക്കിയില്ല , പിന്നേയും നിർത്താതെ റിങ് ചെയ്തപ്പോൾ ആണ് അവൾ ഫോൺ എടുത്ത് നോക്കിയത് …

 

” DR. GEORGE CLINIC … ഇതേതാ ഒരു ക്ലിനിക്ക് …. ” അവൾ പിറുപിറുത്ത് കൊണ്ട് ഫോൺ കോൾ അറ്റൻഡ് ചെയ്തു.

 

“ഹല്ലോ … ഗുഡ് മോർണിങ് … മിസ്റ്റർ ജയൻ” മറുവശത്ത് ഒരു സ്ത്രീ ശബ്ദം ആയിരുന്നു.

 

“ഹല്ലോ…. ജയൻ നോട്ട് … മലയാളി ആണോ?”

 

“അതേ മാഡം മലയാളി ആണ്”

 

“ജയൻ ഇവിടെ ഇല്ല… ഇതാരാ…”

 

“ഇത് FREE MIND ക്ലിനിക്കിൽ നിന്നാണ്… മിസ്റ്റർ ജയന് ഇവിടെ എല്ലാ മാസവും അപോയ്മെന്റ് ഉള്ളതാണ്…അപോയ്മെന്റ് ഡേറ്റ് കഴിഞ്ഞിട്ടും കാണാതയപ്പോൾ വിളിച്ചതാണ് …. 2 ദിവസമായി വിളിക്കുന്നു … പക്ഷേ ഫോൺ എടുക്കുന്നില്ല … “

Leave a Reply

Your email address will not be published. Required fields are marked *