ഇതു കേട്ടതും വിക്കി ഒരു ചെറിയ ചമ്മലോടു കൂടി ഒരു ഗ്ലാസ് കൈയിലെടുത്ത് ചുണ്ടിലേയ്ക്ക് വച്ചു,
അപ്പോഴേയ്ക്കും മാതുവും ഗ്ലാസ് കൈയ്യിലെടുത്ത് നുണയാൻ തുടങ്ങി ,
ഞാൻ : അങ്ങനെ വഴിക്ക് വാ …… ഇതല്ലേ ഞാൻ ആദ്യമേ പറഞ്ഞത് ,
വിക്കി : ഞാൻ ഇടയ്ക്കൊക്കെ ഒരു ബീയർ കുടിക്കും ചേട്ടാ….
ഞാൻ : സാരമില്ല…… ഇടയ്ക്കൊക്കെ ആവാം , ഇനി തോന്നുമ്പോൾ ഇങ്ങു വന്നാൽ മതി, നമുക്ക് ഒന്നിച്ചിരുന്ന് കഴിക്കാം , ഇവിടിരുന്ന് കഴിച്ചു എന്നുള്ള കാര്യം ആരും അറിയാതിരുന്നാൽ മതി
വിക്കി : ഇല്ല ചേട്ടാ… ഞാൻ ആരോടും പറയില്ല ,
ഞാൻ : ബിയർ കുടിക്കുന്ന കാര്യം മാത്രമല്ല, ഇവിടെ നടക്കുന്ന ഒരു കാര്യവും പുറത്ത് പോയി പറയരുത് കേട്ടോ…..
ഇതു കേട്ടതും നമ്മൾ രണ്ടാളേയും വിക്കി ഒന്നു തുറിച്ച് നോക്കി ,
അപ്പോഴേയ്ക്കും വിക്കിയുടെ ബിയർ ഗ്ലാസ് കാലിയായിരുന്നു ,
ഞാൻ വേഗം ഒരു ഗ്ലാസു കൂടി ഒഴിച്ചു കൊടുത്തു ,
മാതുവിൻ്റെ ഗ്ലാസിൽ അപ്പോഴും ബീയർ ബാക്കിയായിരുന്നു ,
ഞാൻ പോയി വീണ്ടും ഒരു കുപ്പി ബിയർ കുടി ഫ്രിഡ്ജിൽ നിന്നും എടുത്തു കൊണ്ടുവന്നു ,
അതും കഴിച്ചു തീർത്തു
ഇനി വേണമോ എന്ന് വിക്കിയോട് ഞാൻ ചോദിച്ചു ,
വേണ്ട ചേട്ടാ എന്ന് അവൻ മറുപടിയും പറഞ്ഞു ,
എന്നാൽ ഭക്ഷണം കഴിഞ്ഞിട്ടാവാം ബാക്കി കാര്യങ്ങൾ , വേഗം ഭക്ഷണം എടുത്ത് വയ്ക്കാൻ മാതുവിനോട് പറഞ്ഞു ,
ഞങ്ങൾ ഭക്ഷണം കഴിക്കാനായി ഇരുന്നു ,
അപ്പോൾ മാതു എനിക്കും വിക്കിക്കും വിളമ്പി തന്നു ,