അനിയൻ ഉദ്ദേശിച്ചത് സേതുവിന് മനസ്സിലായി…
കുടുംബം വിറ്റു പടം പിടിക്കുക… !
അത്രമാത്രം അയാളാ കഥയും സിനിമയും വിശ്വാസത്തിലെടുക്കുന്നുണ്ടെന്ന് സേതുവിന് മനസ്സിലായി…
സിനിമയാണ്…………!
ശരിക്കും ഞാണിൻമേൽ കളി…
ജയപരാജയങ്ങൾ തീരുമാനിക്കുന്നത് പ്രേക്ഷകർ മാത്രമാണ്…
അറിഞ്ഞിടത്തോളം പുതുമുഖങ്ങൾ മാത്രമുള്ള സിനിമ…
ആകെയുണ്ടായിരുന്ന പരസ്യം ബാലതാരം നീലിമ നായികയാകുന്നു എന്നതായിരുന്നു…
ഇപ്പോൾ അതുമില്ല…
“” നീലിമ കഴിവുള്ള കുട്ടിയാ… ഞാനല്ലെങ്കിൽ മറ്റൊരു ഡയറക്ടർ…”
ആത്മഗതം പോലെ അനിയൻ പറഞ്ഞു…
“ ജയകൃഷ്ണനേപ്പോലെ ഒരു ആഭാസന്റെ പടത്തിൽ മുഖം കാണിക്കേണ്ടവളല്ല ആ കുട്ടി…….. എന്റെ നിവൃത്തികേട്…… “
കാർ ശേഖരിപുരം എത്താറായിരുന്നു…
കല്പാത്തിപ്പുഴയുടെ വശത്തേക്കുള്ള റോഡിൽ കാർ നിർത്തി സേതു ഡോർ തുറന്നു…
“” ഞാനൊരു പായ്ക്കറ്റ് വിൽസ് വാങ്ങട്ടെ… “
ഡോർ അടയ്ക്കുന്നതിനിടയിൽ അനിയനോടായി പറഞ്ഞു കൊണ്ട് സേതു റോഡിലേക്കിറങ്ങി…
പൂക്കടയോടു ചേർന്നുള്ള പലചരക്കു കടയിൽ നിന്ന് സേതു വിൽസ് വാങ്ങി തിരിച്ചെത്തി…
അയാൾ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി…
“” ഒരു മിനിറ്റ്……………”
സേതു ഗിയർ ഡൗൺ ചെയ്ത് കാർ മുന്നോട്ട് എടുക്കാനൊരുങ്ങിയതും അനിയൻ പറഞ്ഞു…
സേതു അനിയനെ നോക്കി…
“” സേതു ആ കുട്ടിയെ ശ്രദ്ധിച്ചോ………?””
സേതു ഗ്ലാസ്സിലൂടെ മുന്നോട്ടു നോക്കി…
മുടിയിഴകളിൽ മുല്ലപ്പൂ കൊരുത്ത്, പിന്നിലേക്ക് ശിരസ്സ് വെട്ടിച്ചു കൊണ്ട് തിരിയുന്ന ഒരു ദാവണിക്കാരി പെൺകുട്ടി…!!
അടുത്തുള്ള ചെറുപ്പക്കാരനോട് എന്തോ പറഞ്ഞ് കൊഞ്ഞനം കുത്തുന്ന മുഖഭാവം…