ഒന്നു നിർത്തി അനിയൻ തുടർന്നു…
“” ആ കുട്ടിയെ ഞാൻ പറഞ്ഞു വിടാൻ പോകുന്നു… കാരണം ഈ പ്രൊജക്റ്റും എന്നെയും വിശ്വസിച്ച് വന്ന വേറെയും ആളുകൾ ഉണ്ടല്ലോ… “
ജയകൃഷ്ണൻ അനങ്ങിയില്ല…
“ സേതുവിന്റെ പ്രൊഡ്യൂസർ എന്ന നിലയിലാ ഞാൻ നിങ്ങളോട് സംസാരിക്കാതിരുന്നത്.. പറ്റില്ലെങ്കിൽ ഇപ്പോൾ പറയണം…… “
ജയകൃഷ്ണൻ സേതുവിനെ നോക്കി…
“” ഞാൻ നേരത്തെ പറഞ്ഞ കാര്യമൊന്നും എന്റെ സെറ്റിലോ ലൊക്കേഷനിലോ നടപ്പില്ല… ഒരു കാര്യം ഉറപ്പു തരാം… നിങ്ങൾക്കു പണം നഷ്ടപ്പെടില്ല…“”
അനിയൻ പതിയെ എഴുന്നേറ്റു…
അയാൾ വാതിലിനടുത്തേക്ക് നീങ്ങുന്നതു കണ്ട്, സേതുവും എഴുന്നേറ്റു…
“” എന്തു വേണം………. ? “”
സേതു ജയകൃഷ്ണന്റെ മുഖത്തേക്ക് നോക്കി…
“” ഷൂട്ടിംഗ് നടക്കട്ടെ… “
പതിഞ്ഞ സ്വരത്തിൽ ജയകൃഷ്ണൻ പറഞ്ഞു…….
“” നീലിമയെ പറഞ്ഞു വിട്ടാൽ നായികയോ..?””
തിരികെ കാറിലിരിക്കുമ്പോൾ സേതു അനിയനോട് ചോദിച്ചു…
“” അതെനിക്കുമറിയില്ല സേതൂ… നീയാ ഓഡിഷനു വന്ന മൂന്നാലു പിള്ളേരെ കോൺടാക്റ്റ് ചെയ്യാൻ അനിലിനോട് പറ..… ബാക്കിയുള്ള സീനൊക്കെ നമുക്ക് തുടങ്ങാം……”
സേതു തല കുലുക്കി…
“” അവളായിരുന്നു എന്റെ നായിക…… അതു പോലെ ഒരു കുട്ടിയെ തപ്പിയെടുക്കുക എന്നത് പ്രയാസം തന്നെയാണ്… പക്ഷേ, ഇത്രയും ആൾക്കാരെ പട്ടിണിക്കിടാൻ എനിക്കു പറ്റില്ലല്ലോ…… “
അനിയന്റെ സ്വരത്തിലെ മാറ്റം സേതു തിരിച്ചറിഞ്ഞു…
“” രണ്ട് ഓപ്ഷനേ എന്റെ മുൻപിൽ ഉണ്ടായിരുന്നുള്ളൂ.. ഒന്നുകിൽ ജയകൃഷ്ണൻ… മറ്റേത് എന്റെ പ്രോപ്പർട്ടി… അതൊക്കെ സെയിലായി വരാൻ കാലതാമസമെടുക്കും……””