“” വന്നേ രണ്ടാളും… ദോശ ചുടാനും മുളകുണ്ടാക്കാനുമുണ്ട്… “
സേതുലക്ഷ്മി നാലു പാളികളുള്ള വാതിൽ കടന്ന് അകത്തേക്കു വന്നു…
“” ഇന്നും ദോശയാ……….””
കട്ടിലിലിരുന്ന് ഇരു കൈകൾ കൊണ്ടും കണ്ണു തിരുമ്മി മന്ത്രമിത ചിണുങ്ങി…
“”എന്നേക്കൊണ്ട് കേക്കണ്ട… “
മരക്കസേരയിലും അഴയിലുമായി അഴിച്ചിട്ടിരുന്ന മുഷിഞ്ഞ തുണികളെടുത്ത് സേതുലക്ഷ്മി തിരിഞ്ഞു..
“” ഊരുതെണ്ടും കഴിഞ്ഞ് വല്ലതും കഴിക്കാനാകുമ്പോൾ ഒരാള് കയറിവരും…… അങ്ങോട്ട് നേരിട്ട് ചോദിച്ചോ…””
ഇത് സ്ഥിരം പല്ലവിയാണ്…
അടുത്ത ഡയലോഗ് എന്താണെന്ന് അറിയാവുന്നതിനാൽ മധുമിത മുറിക്കു പുറത്തേക്കിറങ്ങി…
“” ആ ദാസനുള്ളതുകൊണ്ട് ദോശയെങ്കിലും കഴിക്കാനുണ്ട്… “
ദാസനെന്നു വിളിപ്പേരുള്ള മോഹൻദാസ് സേതുലക്ഷ്മിയുടെ ഇളയ സഹോദരനാണ്…
സേതുലക്ഷ്മി, മുഷിഞ്ഞ വസ്ത്രങ്ങൾ കൈത്തണ്ടയിൽ തൂക്കി..
“” മന്ത്രയുടെ അടിയുടുപ്പെവിടെ…? “
കൈത്തണ്ടയിലെ വസ്ത്രങ്ങൾ എണ്ണിനോക്കി , സേതുലക്ഷ്മി ചോദിച്ചു..
“” അഴേലുണ്ട്… “
മന്ത്രമിത കൈകൾ കുടഞ്ഞ് മൂരി നിവർത്തി…
“” ഇതിലില്ലാന്ന്…”
പറഞ്ഞതും സേതുലക്ഷ്മി കട്ടിൽകാൽക്കൽ ചുരുട്ടിക്കൂട്ടിയതു പോലെ കിടക്കുന്ന പെറ്റിക്കോട്ട് കണ്ടു…
“” അസത്തേ……”
ഏന്തിവലിഞ്ഞ് സേതുലക്ഷ്മി മന്ത്രമിതയുടെ തുടയിലൊരടി കൊടുത്തു…
അപ്രതീക്ഷിതമായ അടിയിൽ മന്ത്രമിത ഒന്നു കുലുങ്ങി…
തല കുടഞ്ഞ് അവൾ സംഗതി അറിഞ്ഞു വന്നപ്പോഴേക്കും പെറ്റിക്കോട്ടുമെടുത്ത് , സേതുലക്ഷ്മി മനുമിതയുടെ ചെവിയിൽ പിടുത്തമിട്ടിരുന്നു…
“ ഇളേറ്റുങ്ങളുടെ കാര്യത്തിൽ ശ്രദ്ധ വേണമെന്ന് നൂറാവർത്തി പറഞ്ഞാലും കേക്കില്ല…….”