“ കാശുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല… വകതിരിവ് വട്ടപൂജ്യമാ… “
സേതു പറഞ്ഞു…
അനിയൻ ഒന്നും മിണ്ടിയില്ല…
തന്റെ സിനിമയെക്കുറിച്ചുള്ള ചിന്തയായിരുന്നു അയാളെ അടക്കിഭരിച്ചിരുന്നത്.
“” ഏതോ മാർവാഡിയെ പറ്റിച്ച് അവന്റെ അപ്പൻ കുറച്ചു പണമുണ്ടാക്കി… അത് അയാളുടെ യോഗം പോലെയങ്ങ് പെരുകി…””
സേതു പറഞ്ഞു..
അവർ റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ പ്രൊഡ്യൂസർ മുറിയിലുണ്ടെന്നറിഞ്ഞു…
“ അപ്പന്റെ മരണ ശേഷം മകന്റെ ഭരണമല്ലേ… ചെറുപ്രായവും…””
പ്രൊഡ്യൂസറുടെ മുറിയിലേക്ക് നടക്കുന്നതിനിടയിൽ സേതു തുടർന്നു…
റൂം നമ്പർ നോക്കി ഉറപ്പു വരുത്തിയ ശേഷം സേതു വാതിലിൽ മുട്ടി……….
രണ്ടു നിമിഷങ്ങൾക്കകം വാതിൽ തുറന്നു…
പ്രൊഡ്യൂസർ ജയകൃഷ്ണൻ തന്നെയായിരുന്നു വാതിൽ തുറന്നത്…
അയാളുടെ മുഖത്തു വലിയ തെളിച്ചമുണ്ടായിരുന്നില്ല…
“” ഇരിക്ക്……….””
ജയകൃഷ്ണന്റെ ശബ്ദത്തിനും ഗൗരവമായിരുന്നു…
അനിയനും സേതുവും കസേരയിലേക്കിരുന്നു…
മറുവശത്തെ ടീപ്പോയിൽ മദ്യക്കുപ്പിയും ഗ്ലാസ്സും ഇരിക്കുന്നത് സേതു കണ്ടു..
ഒരു നിമിഷം ആരുമൊന്നും സംസാരിച്ചില്ല…
“” ഒരുപാടു പേരുടെ ചോറാണ്… പല പ്രൊജക്റ്റും ഒഴിവാക്കി വന്നവരും ഉണ്ട്.. ഷൂട്ടിംഗ് നിന്നാൽ………. “
സേതു ജയകൃഷ്ണനെ നോക്കി…
“” ഷൂട്ടിംഗ് നിർത്താൻ ഞാൻ പറഞ്ഞോ…………? ഇല്ലല്ലോ… ആ പന്ന പൂമോളും തള്ളയും വേണ്ടെന്നേ ഞാൻ ബഷീറിനോട് പറഞ്ഞുള്ളൂ… “
ജയകൃഷ്ണൻ പറഞ്ഞതും മദ്യത്തിന്റെ ഗന്ധം പുറത്തേക്കടിച്ചു…
സേതു അനിയനെ നോക്കി…
അനിയൻ മുഖം മാറ്റി…
“”നായികയില്ലാതെങ്ങനെയാ……………?.””
സേതു ചോദിച്ചു…