അനിയൻ മിണ്ടിയില്ല…
“ സാറു വാ………. ഒന്നു ശ്രമിച്ചില്ലെന്ന് വേണ്ടല്ലോ………. “
സേതു , അനിയന്റെ കൈ പിടിച്ചു വലിച്ചു…
🌺 🌺 🌺 🌺 🌺
ക്ഷേത്രത്തിലേക്ക് തിരിയുന്ന വഴിയിൽ നിന്ന് മധുമിത മറുവശത്തേക്ക് പാളി നോക്കി..
ആള് കടയിലുണ്ട്……
റോഡ് മുറിച്ചു കടന്ന് അവൾ മറുവശത്തെത്തി……
കവലയിൽ ആളുകൾ കുറവായിരുന്നു…
“” ഞാനടച്ച് പോകാൻ നിൽക്കുകയായിരുന്നു……….””
സ്വാമിനാഥൻ അവളെ കണ്ടു പുഞ്ചിരിച്ചു…
ചെറുപ്പക്കാരനാണ് സ്വാമിനാഥൻ……
സുന്ദരനായ ഇരുപത്തിമൂന്നുകാരൻ…
വെളുത്ത വട്ടമുഖം…
മിക്ക സമയങ്ങളിലും കുറ്റിത്താടി തന്നെയാണ് പ്രകൃതം…
കാവിമുണ്ടും ചന്ദനക്കളർ ഷർട്ടുമായിരുന്നു വേഷം…
കുങ്കുമവും ചന്ദനവും ചേർത്തണിഞ്ഞ കുറി നെറുകയിൽ തൊട്ടിട്ടുണ്ടായിരുന്നു…
ചിരിയോടെ തന്നെ മധുമിത പൂക്കടയുടെ മുന്നിലുള്ള അരമേശയ്ക്കു മുൻപിൽ വന്നു നിന്നു…
തൊട്ടപ്പുറത്തുള്ള ചായക്കടയിൽ നിന്ന് റേഡിയോയിൽ നിന്ന് ചലച്ചിത്രഗാനം കേൾക്കുന്നുണ്ടായിരുന്നു…”
“” ജമന്തിപ്പൂക്കൾ………. ജനുവരിയുടെ മുടി നിറയെ ജമന്തിപ്പൂക്കൾ…………”
“” ഇവിടുത്തെ തിരക്കൊക്കെ ഒന്നു കഴിയട്ടെ എന്നു കരുതിയാ ഞാൻ………. “
മധുമിത , ടേബിളിനു മുകളിൽ കിടന്ന വാഴനാരെടുത്ത് വിരലിൽ ചുറ്റി…
“” അതെന്താ മധുവിന് പേടിയുണ്ടോ… ?”
സ്വാമിനാഥൻ, ടേബിളിനടിയിലേക്ക് , കുനിഞ്ഞ് ഒരു വാഴയിലപൊതി എടുത്തു…
“” പിന്നേ…… ഇവിടുത്തെ പരദൂഷണക്കരക്കാരുടെ സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണമല്ലോ…”
സ്വാമിനാഥൻ പൊതി അവൾക്കു നേരെ നീട്ടി…