മധുമിത ക്ഷേത്രത്തിലേക്ക് പോകുവാനുള്ള വേഷത്തിൽ അടുക്കളയിലേക്ക് വന്നു…
“” നീ പോരുന്നില്ലല്ലോ…..?””
മധുമിത ചോദിച്ചു…
“ നീ നിന്റെ ദേവനെ കാണാൻ പോകുന്നോട്ത്ത് ഞാനെന്തിനാ…? “”
മനുമിത ദേഷ്യപ്പെട്ടു……
“ നിന്നോട് ചോദിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ… “
മധുമിത തിരികെ ഹാളിലേക്ക് നടന്നു……
ഹാളിലെ, ഭിത്തിയിൽ പതിച്ചു വെച്ചിരിക്കുന്ന കണ്ണാടിയിൽ നോക്കി ഒന്നുകൂടി തൃപ്തി വരുത്തിയ ശേഷം അവൾ ക്ഷേത്രത്തിലേക്ക് പോകാനിറങ്ങി…
🌺 🌺 🌺 🌺 🌺
പ്രൊഡക്ഷൻ കൺട്രോളർ സേതു മണ്ണാർക്കാടിന്റെ കാർ കല്പാത്തിപ്പുഴയുടെ കരയോടു ചേർന്നുള്ള ഹോട്ടലിനു മുന്നിൽ വന്നു നിന്നു…
ഡ്രൈവിംഗ് സീറ്റിൽ നിന്നും ധൃതിയിൽ സേതു ഇറങ്ങി , കൈ വിരലുകൾക്കിടയിൽ എരിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ് നിലത്തിട്ട് ചവുട്ടിക്കെടുത്തി…
കാറിന്റെ ഡോറടച്ച്, അയാൾ മെയിൻ ഡോറിനടുത്തേക്കു വന്നതും അസിസ്റ്റന്റ് അജയൻ ഓടി വന്നു…
“” സാറെവിടെ… ?””
സേതു തിരക്കി…
“ മുകളിലുണ്ട്… “
സേതുവിനു പിന്നാലെ അജയനും പടികൾ കയറി…
ഇടനാഴിയുടെ ഇരുവശത്തും ആർട്ടിസ്റ്റുകൾ നിൽപ്പുണ്ടായിരുന്നു…
ഡയറക്ടർ അനിയന്റെ മുറിയിലേക്കാണ് ഇരുവരും കയറിച്ചെന്നത്…
ഷൂട്ടിംഗ് സൗകര്യാർത്ഥം ആ ഹോട്ടൽ അവർ വാടകയ്ക്ക് എടുത്തിട്ടിരിക്കുകയായിരുന്നു…
സേതു വാതിൽ കടന്ന് അകത്തേക്ക് കയറി..
അജയൻ പിന്നാലെ കയറി വാതിലടച്ചു……
“” എന്നതാ സാറേ സംഭവം… ?”
സേതു ചോദിച്ചു…
കസേരയിൽ ചാരിക്കിടന്നിരുന്ന അനിയൻ മുഖമുയർത്തി…
കട്ടിമീശയുള്ള ഒരൻപതുകാരൻ……!