വെള്ളിത്തിര 2 [കബനീനാഥ്]

Posted by

സാധാരണ വിശ്വനാഥ ക്ഷേത്രത്തിലെ സുപ്രഭാതം കേൾക്കുമ്പോൾ കുളി കഴിയുന്നതാണ്…

മധുമിത കൈകളും കാലുകളും കിടക്കയിൽ കിടന്ന് ഒന്നുകൂടി നിവർത്തി…

“”ന്റെ വിശ്വനാഥാ………. “

മനസ്സാ ഭഗവാനെ തൊഴുതു കൊണ്ട് അവൾ വലത്തേ കൈ നിലത്തു കുത്തി…

“” കരാഗ്ര വസതേ………………”

മനസ്സാ ജപിച്ച് അവൾ മുഖമുയർത്തിയതും മുറിയിൽ തന്നെയുള്ള മറ്റൊരു കട്ടിലിൽ കെട്ടിപിടിച്ചു കിടക്കുന്ന സഹോദരിമാരെ കണ്ടു…

മനുമിതയും മന്ത്രമിതയും…

“ എന്താപ്പാ ഒരു സ്നേഹം… …. “

അഴിഞ്ഞു കിടന്ന മുടിയിഴകൾ പിന്നിലേക്ക് വട്ടത്തിൽ കെട്ടിവെച്ച് , മധുമിത , മനുമിതയുടെ ചന്തിക്ക് വേദനിപ്പിക്കാത്ത രീതിയിൽ ഒരടി കൊടുത്തു..

മനുമിത, മന്ത്രമിതയെ ഒന്നുകൂടി കയ്യെടുത്തു ചുറ്റിയതല്ലാതെ തിരിഞ്ഞതു പോലുമില്ല…

“ ആന കുത്തിയാൽ പോലും അറിയില്ല… ടീ… എഴുന്നേൽക്ക്… “

മധുമിത മനുമിതയുടെ ചന്തിയിൽ ഇത്തവണയടിച്ചത് അല്പം ശക്തിയിലായിരുന്നു…

“” ആ…… ഹഹ്… ….”

ഇത്തവണ മനുമിത തിരിഞ്ഞു ചാടിയെഴുന്നേറ്റു…

“” എന്തൊരടിയാടീ പോത്തേ… …. “

പറഞ്ഞതും മനുമിത കോട്ടുവായിട്ടു…

“” അമ്മയുടെ വായിൽ നിന്ന് എന്നും സുപ്രഭാതം കേട്ട് ഉണരാമെന്ന് നേർച്ചയല്ലേ , നിനക്ക്… “”

മധുമിത പറഞ്ഞതും വാതിൽക്കൽ നിഴലനക്കമുണ്ടായി…

സേതുലക്ഷ്മി… !

പേരും രൂപവും ലക്ഷ്മിയുടെയാണെങ്കിലും സ്വഭാവം ഭദ്രകാളിയുടേതാണ്……

“ അവധി ആണെന്നു വെച്ച് , കുറച്ചു സമയം കിടന്നോട്ടെ എന്ന് കരുതുന്നതാ… അതിങ്ങനെ തല്ലു കൂടാനാ…””

സേതുലക്ഷ്മിയുടെ ശബ്ദം കേട്ടതും ഉറക്കത്തിലായിരുന്ന മന്ത്രമിതയും എഴുന്നേറ്റു…

Leave a Reply

Your email address will not be published. Required fields are marked *