താര കാർത്തിക് [The Gd]

Posted by

അങ്കിൾ : മോനെ അത്…നിനക്ക് ബോധം പോയിട്ട് 2 ദിവസം ആയി. ഏട്ടത്തിയെ ഇതേ ഹോസ്പിറ്റലിൽ തന്നെ ആണ് അഡ്മിറ്റ്‌ ചെയ്തേക്കുന്നെ. നിന്റെ ഹെൽത്ത്‌ ഒക്കെ ഒന്ന് റെഡി ആയാൽ നിന്നെ കൊണ്ടുപോവാം.

ഞാൻ : ഞാൻ പറഞ്ഞില്ലേ എന്നിക് ഇപ്പോ ഒരു കൊഴപ്പവും ഇല്ലെന്നു പിന്നെ എന്താ.

ഞാൻ എന്റെ കയ്യിൽ കുത്തിവെച്ചേക്കുന്ന ഡ്രിപ് ഒക്കെ അഴിച്ചു മാറ്റാൻ നോക്കി. അപ്പോൾത്തേക്കും ആ നേഴ്സ് വന്നു അത് അഴിച്ചു തന്നു.

 

നേഴ്സ് : അവനു ഇപ്പോൾ കൊഴപ്പം ഒന്നും ഇല്ല. നേരത്തെ എഴുന്നേറ്റപ്പോ തന്നെ ഡ്രിപ് ഒക്കെ കഴിഞ്ഞതാണ്. പിന്നെ 1 ദിവസം കൂടി ഇവിടെ കിടക്കേണ്ടി വരും.

ഞാൻ : സിസ്റ്ററെ ഇനിയെങ്കിലും എന്നെ ഏട്ടത്തിയെ കാണാൻ കൊണ്ടുപോ പ്ലീസ്.

ഞാൻ ആ നേഴ്സ് ന്റെ കൈ പിടിച്ചു കരഞ്ഞു. അവർ എന്റെ തലയിൽ തലോടിയിട്ട് കൊണ്ടുപോവാം എന്ന് പറഞ്ഞു.

 

ഐ സി യു ൽ ചെന്നപ്പോൾ ആണ് ഏട്ടത്തി കോമ യിലാണ് കെടക്കുന്നത് എന്ന് മനസിലാക്കിയത്. അത് കൂടെ കണ്ടതോടെ ഞാൻ ആകെ തകർന്നു. എന്റെ അവസ്ഥ മനസിലായ പോലെ എന്നെ ഇങ്ങോട്ട് കൊണ്ടുവന്ന നേഴ്സ് എന്നെ ആശ്വസിപ്പിച്ചു. എല്ലാം ശെരിയാവും എന്നൊക്കെ കൊറേ പറഞ്ഞു.

 

ഐ സി യു ൽ നിന്നും ഇറങ്ങിയതും എന്നെ അങ്കിൾ വിളിച്ചു മാറ്റി നിറുത്തി.

അങ്കിൾ : മോനെ നീ ഒന്നും വിചാരിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ?

സംഭവം എന്താ പറയാൻ പോവുന്നത് എന്നൊക്കെ എന്നിക് മനസിലായിരുന്നു എന്നാലും അങ്കിൾ തന്നെ പറയട്ടെ എന്ന് കരുതി ഞാൻ എന്താ എന്നുള്ള രീതിയിൽ ആളുടെ മുഖത്ത് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *