ഞാൻ : ഞാൻ ചെയ്തോളമെ (കൈ കൂപ്പി കൊണ്ട് പറഞ്ഞു).
അപ്പോൾത്തേക്കും അവർക്ക് ഇറങ്ങേണ്ട സമയം ആയി. എല്ലാരും വന്നു പിന്നേം എല്ലാകാര്യവും ഓർമപ്പെടുത്തി. ഏട്ടത്തി വണ്ടിയിൽ കേറാൻ പോയതിനു ശേഷം പിന്നേം ഓടി വന്നു എന്നിക് കവിളത്തു ഒരു ഉമ്മ തന്നിട്ട് പോയി വരാം എന്ന് പറഞ്ഞു. എനിക്കും കൂടെ പോവാൻ പറ്റാത്തതിൽ വെഷമം ഉണ്ടെങ്കിലും അത് കാണിച്ചാൽ ഇപ്പോ ഈ പോക്ക് മൊടങ്ങും എന്നതുകൊണ്ട് ഞാൻ അവരെ ചിരിച്ചു കൊണ്ട് യാത്ര ആക്കി.
അപ്പഴും എന്നിക് അറിയില്ലായിരുന്നു ഇത്രേം നാളും കളിച്ചു ചിരിച്ചു നടന്നോണ്ട് ഇരുന്ന കാലം എന്നിക് ഇനി ഉണ്ടാവില്ല എന്ന്.
ഞാൻ ഈ 2 ദിവസം സാദാരണ പോലെ ഗെയിം കളിച്ചും ക്ലാസ്സിൽ പോയും ഒക്കെ കളഞ്ഞു. വീട്ടിൽ ആരും ഇല്ലാത്തതുകൊണ്ട് ഭയങ്കര ബോർ ആയിരുന്നു. ഇടക്ക് ഇടക്ക് അമ്മയും ഏട്ടത്തിയും കൂടെ വിളിക്കും ഭക്ഷണം കഴിച്ചോ പഠിച്ചോ എന്നൊക്കെ ചോതിച്ചു. ഈ 3 ദിവസം കഴിഞ്ഞ് ഏട്ടത്തി വരുമ്പോ എന്റെ വരക്കുന്ന പുസ്തകം ഏട്ടത്തിക്ക് കാണിച്ചുകൊടുക്കണം. അത് കോണുമ്പോ ഏട്ടത്തിടെ എക്സ്പ്രഷൻ എന്നിക് ഒന്ന് കാണണം.
3 മത്തെ ദിവസം രാവിലെ ഞാൻ വളരെ സന്തോഷത്തോടെ ആണ് ക്ലാസ്സിൽ പോയെ. ഇന്ന് അവർ വരും. ഏട്ടത്തിയെ ആ ബുക്ക് കാണിക്കാൻ ഉള്ള ത്രില്ല് ൽ ആയിരുന്നു ഞാൻ. അതുകൊണ്ട് ക്ലാസ്സിൽ പോവാൻ ഒരു മൂഡ് ഇല്ലെങ്കിലും ക്ലാസ്സിൽ പോയില്ലെങ്കിൽ അവർ വരുമ്പോ എന്റെ ചെവി പൊന്നാവും എന്നതുകൊണ്ട് ഞാൻ പോവാം എന്ന് കരുതി.
ഉച്ചക്ക് ശേഷം ക്ലാസ്സിൽ ഇരിക്കുമ്പോ ആണ് പ്യൂൺ ചേട്ടൻ എന്നെ വന്നു ഓഫീസലേക്ക് വിളിച്ചു കൊണ്ട് പോണേ. അവിടെ ചെന്നപ്പോ അപ്പുറത്തെ വീട്ടിലെ അങ്കിൾ ഉണ്ടായിരുന്നു. പുള്ളി എന്നോട് ബാഗ് എടുത്തു വായോ അച്ഛനും അമ്മയും ഒക്കെ വന്നിട്ടുണ്ട് നിന്നെ കൂട്ടികൊണ്ടുവരാൻ പറഞ്ഞു എന്ന്. അവർ വന്നിട്ടുണ്ടേൽ തന്നെ ക്ലാസ്സിന്റെ പകുതി വെച്ച് എന്നെ കൊണ്ടുപോവണ്ട ആവിശ്യം ഇല്ലാത്തതാണ് പിന്നെ എന്തേലും അതുയാവിശം ആണേൽ അച്ഛനോ ചേട്ടനോ വന്നേനെ. ഞാൻ അത് ആലോചിച്ചു നിന്നപ്പോ ക്ലാസ്സ് ടീച്ചറും പറഞ്ഞു നീ ഇപ്പോൾ കൂടെ ചെല്ല് ക്ലാസ്സ് ഇപ്പോ വിടും എന്ന്. ഞാൻ പിന്നെ ആ അങ്കിൾ നെ ചെറുപ്പം തൊട്ടു കാണുന്നതുകൊണ്ട് വിശ്വാസം ഉള്ളോണ്ടും കൂടുതൽ ഒന്നും ആലോചിക്കാതെ കൂടെ പോയി.